എറണാകുളം ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് കളക്ടര്‍

എറണാകുളം ജില്ലയില്‍ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ല കളക്ടര്‍ എസ് സുഹാസ്. ജില്ലയില്‍ അനാവശ്യമായി കൂടുതല്‍ ആളുകള്‍ നിരത്തിലിറങ്ങുന്ന സ്ഥിതിയാണുള്ളത്. എറണാകുളം ജില്ലയില്‍ കൂടുതല്‍ വാഹനങ്ങളും ജനങ്ങളും നിരത്തിലിറങ്ങാന്‍ തുടങ്ങി.

ഇതോടെ ജില്ലയില്‍ രോഗ വ്യാപനത്തിനുള്ള സാധ്യത ഏറുകയാണ്. അനാവശ്യമായി ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയതോടെ കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ജില്ലയായി എറണാകുളം മാറി. ജില്ലയില്‍ പരിശോധന കൂടുതല്‍ ശക്തമാക്കാന്‍ പൊലീസിനോട് ആവശ്യപ്പെടുമെന്ന് ജില്ല കളക്ടര്‍ എസ് സുഹാസ് ട്വന്റിഫോറിനോട് പറഞ്ഞു.

നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ജില്ലയില്‍ രോഗ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. എറണാകുളവുമായി അടുത്ത് കിടക്കുന്ന കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ജില്ല അതിര്‍ത്തിയും അടച്ചിരുന്നു.

Story Highlights: coronavirus, Eranakulam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top