ജഡ്ജിമാരുടെ ശമ്പളം പിടിക്കരുത്; സർക്കാരിന് ഹൈക്കോടതിയുടെ കത്ത്

കൊവിഡിന്റെ പശ്ചാത്തലത്തിൽ ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് സർക്കാരിന് ഹൈക്കോടതിയുടെ കത്ത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറലാണ് കത്തയച്ചത്. നേരത്തേ, ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ഏപ്രിൽ മുതൽ അഞ്ചു മാസം സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് ആറു ദിവസത്തെ ശമ്പളം മാറ്റിവയ്ക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. ശമ്പളം പിടിക്കുന്നതിൽ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കത്തയച്ചത്. ജഡ്ജിമാർക്ക് ഭരണഘടനാപരമായ അവകാശങ്ങളുണ്ടെന്നും അതിനാൽ ഇവരുടെ ശമ്പളം പിടിക്കരുതെന്നുമാണ് കത്തിൽ പറയുന്നത്. എന്നാല്‍ ഹൈക്കോടതിയിലെ മറ്റു ജീവനക്കാരുടെ ശമ്പളം സംബന്ധിച്ച് കത്തിൽ പരാമർശമില്ല.
നേരത്തേ ശമ്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവിനെതിരേ സർവീസ് സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ചൊവ്വാഴ്ച സർക്കാർ ഉത്തരവ് കോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയുടെ കത്ത് പുറത്തുവന്നിരിക്കുന്നത്.
Story Highlights: don’t cut salary of chief justice and other judges; HC wrote letter to govt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here