താമസ സ്ഥലത്ത് തീപിടിത്തം; ജസ്റ്റിൻ ട്രൂഡോയുടെ അമ്മ ആശുപത്രിയിൽ

താമസ സ്ഥലത്ത് ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ അമ്മ മാർ​ഗരറ്റ് ട്രൂഡോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ താമസിച്ചിരുന്ന മോണ്‍ട്രിയോളിലെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാര്‍ഗരറ്റ് ട്രൂഡോ പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാനഡ പബ്ലിക് ബ്രോഡ്കാസ്റ്റര്‍ റേഡിയോ പറഞ്ഞു. മാർ​ഗരറ്റിന്റെ നില ഗുരതരമല്ലെന്നും സുഖംപ്രാപിക്കുകയാണെന്നുമാണ് വിവരം. അതേസമയം പ്രധാനമന്ത്രിയുടെ ഓഫീസ് ഇതിനോട് പ്രതികരിച്ചിട്ടില്ല.

അഞ്ചാം നിലയിലെ ടെറസില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്‌. ഇതേ തുടര്‍ന്ന് അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് മൂന്ന് കുടുംബങ്ങളെ ഒഴിപ്പിച്ചു.

Story highlights-Justin Trudeau’s Mother,Fire accident

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top