കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ക്വാറന്റീനിൽ

കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് മണികുമാർ ക്വാറന്റീനിൽ. ലോക്ക് ഡൗണിനിടെ സ്വദേശമായ തമിഴ്നാട്ടിലേയ്ക്ക് പോയ മണികുമാറിനോട് പതിനാല് ദിവസം ക്വാറന്റീനിൽ പോകാൻ ജില്ലാ ആരോഗ്യവകുപ്പ് നിർദേശിക്കുകയായിരുന്നു.
ലോക്ക് ഡൗൺ ആരംഭിച്ചതിന് പിന്നാലെയാണ് മണികുമാർ തമിഴ്നാട്ടിലേയ്ക്ക് പോയത്. തുടർന്ന് കഴിഞ്ഞ ദിവസം തിരികെയെത്തി. ഇരു സംസ്ഥാനങ്ങളുടേയും അനുമതിയോടെയാണ് തിരികെ എത്തിയത്. വാളയാറിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രത്യേക പരിശോധന നടത്തിയിരുന്നു.
ചീഫ് ജസ്റ്റിസിന് ഒപ്പം വാഹനത്തിൽ ഉണ്ടായിരുന്ന പേഴ്സണൽ അസിസ്റ്റന്റ്, ഗൺമാൻ, ഡ്രൈവർ എന്നിവരോടും നിരീക്ഷണത്തിൽ പോകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് വീട്ടിൽ നിരീക്ഷണത്തിൽ ആണെന്നാണ് ഹൈക്കോടതി അധികൃതർ നൽകുന്ന വിശദീകരണം.
Story highlights-Kerala hc chief justice manikumar under observation after he arrived from tamil nadu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here