ദുബായില്‍ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു

ദുബായില്‍ കൊവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. ചടയമംഗലം ഇളമ്പഴന്നൂര്‍ സ്വദേശി രതീഷ് സോമരാജനാണ് മരിച്ചത്. 36 വയസായിരുന്നു.

ദുബായില്‍ ടാക്‌സി ഡ്രൈവറാണ് രതീഷ്. ഇന്ന് പുലര്‍ച്ചെയാണ് രതീഷിന്റെ മരണം സ്ഥിരീകരിച്ചത്.

76 പേരാണ് യുഎഇയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 10,300 കൊവിഡ് പോസിറ്റിവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, ദുബായിലെ രണ്ട് പ്രദേശങ്ങളിലെ ലോക്ക്ഡൗന്‍ മന്ത്രാലയം പൂര്‍ണമായും പിന്‍വലിച്ചിട്ടുണ്ട്. 24 മണിക്കൂര്‍ ലോക്ക് ഡൗണിന് പകരം രാവിലെ 10 മണി മുതല്‍ വൈകീട്ട് 6 മണി വരെയുള്ള കര്‍ഫ്യു ആണ് ദുബായ് ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights – coronavirus, dubai

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top