Advertisement

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

April 29, 2020
Google News 9 minutes Read

കോട്ടയം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച അഞ്ചുപേരുടെ റൂട്ട്മാപ്പ് ജില്ലാഭരണകൂടം പുറത്തുവിട്ടു. കൊവിഡ് സ്ഥിരീകരിച്ച വടയാര്‍ സ്വദേശി, നേരത്തെ രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മ, മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവര്‍, സംക്രാന്തി സ്വദേശി, വിജയപുരം സ്വദേശിയായ ചുമട്ടുതൊഴിലാളി എന്നിവരുടെ റൂട്ട്മാപ്പ് ആണ് പുറത്തുവിട്ടിരിക്കുന്നത്.

വടയാര്‍ സ്വദേശിയുടെ സഞ്ചാരപഥം

14-04-2020 മുതല്‍ 21-04-2020 വരെ
രാവിലെ 6.30 മുതല്‍ 8.30 വരെ തലയോലപറമ്പ് മാര്‍ക്കറ്റിലെ കെഇ വെജിറ്റബിള്‍ ഷോപ്പ, ശിവരാജന്‍സ് ഷോപ്പ, പീയൂസ് ഷോപ്പ്, കുട്ടപ്പന്‍സ് ഷോപ്പ്.

രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ മരിയാ ബേക്കറിയില്‍.

22-04-2020
വൈകുന്നേരം 4.30
വടയാറിലുള്ള ഡോ. ബിനിഷാസ് ക്ലിനിക്ക്

24-04-2020
രിവെല 9.30
തലയോലപ്പറമ്പ് സിഎച്ച്‌സി. അന്നുതന്നെ ഉച്ചകഴിഞ്ഞ് കോട്ടയം ഗവണ്‍മെന്റ് ആശുപത്രിയില്‍

24-04-2020
ഉച്ചയ്ക്ക് 12.00 കോട്ടയം ഗവണ്‍മെന്റ് ആശുപത്രിയിലെ കൊറോണ സെല്‍.

26-04-2020
വൈകുന്നേരം 7.00
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നു.

പനച്ചിക്കാട് സ്വദേശിയുടെ സഞ്ചാരപഥം

നേരത്തെ രോഗം സ്ഥിരീകരിച്ച പനച്ചിക്കാട് സ്വദേശിയായ ആരോഗ്യ പ്രവര്‍ത്തകന്റെ അമ്മയ്ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

24-03-2020
ആരോഗ്യ പ്രവര്‍ത്തകന്‍ വീട്ടിലെത്തുന്നു.

08-04-2020
രാവിലെ 10.30 മുതല്‍ 11.30 വരെ
സജീവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം

11-04-2020
രാവിലെ 10.30 മുതല്‍ 11.30 വരെ
സജീവോത്തമപുരം പ്രാഥമികാരോഗ്യ കേന്ദ്രം

18-04-2020
രാവിലെ 10 മണിക്ക്
കുഴിമറ്റം എന്‍എസ്എസ് സ്‌കൂളിനടുത്തുള്ള ജന സേവന കേന്ദ്രത്തില്‍. ഉച്ചകഴിഞ്ഞ് 2.30 ന് അടുത്തുള്ള വീട്ടില്‍ കുടുംബശ്രീ മീറ്റിംഗില്‍ പങ്കെടുത്തു

21-04-2020
രാത്രി എട്ട് മണിക്ക്
ചിങ്ങവനം കുറിച്ചിയില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കുന്നു. 10 പേര്‍ ഈ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

22-04-2020
രാവിലെ ഒന്‍പത് മുതല്‍ 11.30 വരെ
കോട്ടയം ഗവണ്‍മെന്റ് ആശുപത്രിയിലെ കൊറോണ സെല്ലില്‍

25-04-2020
കൊവിഡ് ടെസ്റ്റ് പോസിറ്റീവായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

മണര്‍കാട് സ്വദേശിയായ ലോറി ഡ്രൈവറുടെ സഞ്ചാരപഥം

17-03-2020
കോട്ടയത്ത് നിന്ന് ലോറിയില്‍ യാത്ര തിരിക്കുന്നു.

20-03-2020
മഹാരാഷ്ട്രയിലെ അമരാവതി ഓറഞ്ച് പ്ലാന്റേഷനില്‍ എത്തുന്നു.

22-03-2020
മഹാരാഷ്ട്രയില്‍ നിന്ന് തിരിച്ചുപോരുന്നു

25-03-2020
രാവിലെ 10 മണിക്ക് അരൂരിലുള്ള എകെ 5 കോള്‍ഡ് സ്റ്റോറേജ്. 11.30 ഓടെ ചേര്‍ത്തല എസ്എം ഫ്രൂട്ട് സ്റ്റാള്‍, ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ കുടമാളൂരുള്ള പിഎസ് ഫ്രൂട്ട് സ്റ്റാള്‍, 2.15 ഓടെ കുടമാളൂരുള്ള സെന്റ് ജോര്‍ജ് ബേക്കറിയില്‍. വൈകുന്നേരം 6.30 ഓടെ കോട്ടയം ജില്ലാ ആശുപത്രിയില്‍. രോഗലക്ഷണങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഹോം ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിക്കുന്നു.

07-04-2020
രാവിലെ 11.30 ഓടെ കോട്ടയം മാര്‍ക്കറ്റില്‍. 12.30 ഓടെ കാവുംപടിക്കലുള്ള റേഷന്‍ കടയില്‍. 12.45 ഓടെ മണര്‍കാട് പെട്രോള്‍ പമ്പിന് സമീപമുള്ള വെജിറ്റബിള്‍ ഷോപ്പില്‍.

08-04-2020
രാവിലെ 10 മണിയോടെ മണര്‍കാട് പെട്രോള്‍ പമ്പിന് പിന്നിലുള്ള മീറ്റ് ഷോപ്പില്‍.

15-04-2020
രാവിലെ 11 മുതല്‍ 12.30 വരെ
മണര്‍കാട് കവലയിലുള്ള ഗ്രാമീണ്‍ ബാങ്ക് എടിഎമ്മില്‍

23-04-2020
രാവിലെ 11 മണിയോടെ കോട്ടയം ജില്ലാ ആശുപത്രിയില്‍ എത്തി പരിശോധനയ്ക്ക് വിധേയനാകുന്നു. ഉച്ചയ്ക്ക് ഒരുമണിയോടെ കോട്ടയം മനോരമ ഓഫീസിന് എതിര്‍വശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍.

23-04-2020
വൈകുന്നേരം മൂന്നുമണിയോടെ കാവുംപടിക്കലുള്ള റേഷന്‍ കടയില്‍.

24-04-2020
ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയതോടെ കോട്ടയം മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുന്നു.

സംക്രാന്തി സ്വദേശിയുടെ സഞ്ചാരപഥം

09-03-2020
രാവിലെ 8.45 ഓടെ എഐ എക്‌സ് 412 വിമാനത്തില്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്നു.

09-03-2020
കോട്ടയം സംക്രാന്തിയിലെ വീട്ടില്‍ രാവിലെ 11 മണിയോടെ എത്തുന്നു.

10-03-2020
രാവിലെ 10 മണിയോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍

21-03-2020
രാവിലെ 6.30 നും 10.45 നും വൈകുന്നേരം 6.30 സംക്രാന്തിയിലുള്ള ഡിഡിആര്‍സി സെന്ററില്‍ ബ്ലഡ് ഷുഗര്‍ പരിശോധിക്കാന്‍ എത്തി.

23-03-2020
രാവിലെ 10 മുതല്‍ 11 വരെ കട്ടച്ചിറയിലുള്ള ബന്ധുവീട്ടില്‍.

20-04-2020
വൈകുന്നേരം ആറുമണിമുതല്‍ ഏഴ് വരെ കാരിത്താസ് ആശുപത്രിയില്‍

23-04-2020
കോട്ടയം ജനറല്‍ ആശുപത്രിയില്‍

24-03-2020
കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുന്നു.

വിജയപുരം സ്വദേശിയായ ചുമട്ടുതൊഴിലാളിയുടെ സഞ്ചാരപഥം

14-04-2020 മുതല്‍ 17-04-2020 വരെ
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ കോട്ടയം മാര്‍ക്കറ്റില്‍. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ വീടിന് അടുത്തുള്ള ഫിഷിംഗ് പോയിന്റില്‍

18-04-2020
രാവിലെ 10.30 മുതല്‍ മോസ്‌കോ കവലയിലുള്ള ഫിഷ് നെറ്റ് ഷോപ്പില്‍. രാവിലെ 11 മണിയോടെ സ്വാതി ഏജന്‍സിയില്‍ (ഷൂ ഷോപ്പ് ). 11.15 ഓടെ കൊശമറ്റം കവലയിലെ പൗള്‍ട്രി ഷോപ്പില്‍. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ വീടിന് അടുത്തുള്ള ഫിഷിംഗ് പോയിന്റില്‍

20-04-2020
രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ കോട്ടയം മാര്‍ക്കറ്റില്‍. ഉച്ചയ്ക്ക് രണ്ടുമണിക്ക് യുഎന്‍ഐ ട്രേഡേഴ്‌സ്. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ വീടിന് അടുത്തുള്ള ഫിഷിംഗ് പോയിന്റില്‍.

21-04-2020
രാവിലെ എട്ട് മണിമുതല്‍ 8.10 വരെ കോട്ടയം മാര്‍ക്കറ്റിലുള്ള കോക്കനട്ട് ഷോപ്പില്‍. രാവിലെ 8.10 മുതല്‍ വൈകുന്നേരം അഞ്ചുവരെ കോട്ടയം മാര്‍ക്കറ്റില്‍. വൈകുന്നേരം 5.30 മുതല്‍ 6.30 വരെ വീടിന് അടുത്തുള്ള ഫിഷിംഗ് പോയിന്റില്‍

22-04-2020
രാവിലെ 9.30 മുതല്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍. 10.30 മുതല്‍ വൈകുന്നേരം അഞ്ചുവരെ കോട്ടയം മാര്‍ക്കറ്റില്‍. വൈകുന്നേരം 5.30 ന് കളക്ടറേറ്റ് റോഡിലുള്ള ഗ്രാസറി ഷോപ്പില്‍.

23-04-2020
രാവിലെ 10 മണിയോടെ കൊശമറ്റം കവലയിലുള്ള പൗള്‍ട്രി ഷോപ്പില്‍. കോട്ടയം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്യുന്നു.

Story Highlights: coronavirus, kottayam,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here