സച്ചിന്റെ കളിപ്പാട്ടമായിരുന്നു ഷെയിൻ വോൺ: ബ്രെറ്റ് ലീ

ഇതിഹാസ ഓസീസ് ലെഗ് സ്പിന്നർ ഷെയിൻ വോൺ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തെണ്ടുൽക്കറുടെ കളിപ്പാട്ടമായിരുന്നു എന്ന് വോണിൻ്റെ സഹതാരം ബ്രെറ്റ് ലീ. സച്ചിൻ വോണിനെ അനായാസം നേരിടുമായിരുന്നു എന്നും ഇരുവരും തമ്മിൽ എലിയും പൂച്ചയും കളിക്കുമായിരുന്നു എന്നും ബ്രെറ്റ് ലീ പറഞ്ഞു. സ്റ്റാർ സ്പോർട്സിലെ ക്രിക്കറ്റ് കണക്ടഡ് എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു ലീ.

‘ചിലപ്പോൾ ഒന്ന് രണ്ട് തവണ സ്റ്റെപ്പൗട്ട് ചെയ്ത് ഷെയിൻ വോണിനെ ഷോർട്ട് ബോളുകൾ എറിയാൻ പ്രേരിപ്പിക്കും. അതല്ലെങ്കിൽ ബാക്ക്ഫൂട്ടിൽ ക്ഷമയോടെ ക്രീസില്‍ നിന്നിട്ട് മനോഹരമായി ഷോട്ടുകൾ കളിക്കും. അദ്ദേഹം വോണിനൊപ്പം പൂച്ചയും എലിയും കളിക്കുന്നത് പോലെയായിരുന്നു. ഷെയ്ന്‍ വോണിനെതിരെ അധികം ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഇത്തരത്തില്‍ പൂച്ചയും എലിയും കളിക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ ബൗളിങ് മികവ് അത്രയ്ക്കുണ്ടായിരുന്നു.”- ലീ പറഞ്ഞു.

“ചിലപ്പോൾ വോൺ പന്തിൻ്റെ സഞ്ചാരപഥത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തും. എപ്പോഴൊക്കെ അദ്ദേഹം അത്തരത്തിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തുമ്പോഴും സച്ചിനു മാത്രമേ അത് മനസ്സിലാക്കാൻ സാധിച്ചിരുന്നുള്ളൂ. ലോകത്തെ മറ്റ് ഏത് ബാറ്റ്സ്മാനെയും വോൺ കുഴപ്പിക്കും. പക്ഷേ, സച്ചിൻ വോണിൻ്റെ കൈയ്യിൽ നിന്ന് പന്ത് വായിച്ചെടുക്കും. വോൺ അത് വെറുത്തിരുന്നു. എങ്ങനെയൊക്കെ ശ്രമിച്ചിട്ടും സച്ചിനെ പുറത്താക്കാൻ സാധിച്ചില്ലെന്ന് അദ്ദേഹം എന്നോട് പറയുമായിരുന്നു”- ബ്രെറ്റ് ലീ കൂട്ടിച്ചേർത്തു.

Story Highlights: Sachin Tendulkar Was Toying With Shane Warne Brett Lee

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top