സാലറി കട്ട്; സര്‍ക്കാരിന്റെ തുടര്‍ തീരുമാനം ഇന്നുണ്ടാകും

സാലറി കട്ടില്‍ ഹൈക്കോടതി വിധി എതിരായ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ തീരുമാനം ഇന്നുണ്ടാകും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ബദല്‍ മാര്‍ഗങ്ങള്‍ പരിഗണിക്കും. തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇക്കുറി അധിക വാര്‍ഡുകള്‍ ഉണ്ടാവില്ല. കൊവിഡ് ബാധയെ തുടര്‍ന്ന് വാര്‍ഡ് പുനര്‍ വിഭജന നീക്കം സര്‍ക്കാര്‍ ഉപേക്ഷിക്കും. ഇക്കാര്യത്തിലും നാളത്തെ മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.
സംസ്ഥാന സര്‍ക്കാരിന്റെ സാലറി കട്ട് ഉത്തരവ് ഹൈക്കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ശമ്പളം ലഭിക്കുക എന്നത് ജീവനക്കാരുടെ അവകാശമാണെന്നും എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ സര്‍ക്കാരിന് സാലറി കട്ട് ചെയ്യാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
അതേസമയം, സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടേയും അധ്യാപകരുടേയും ശമ്പള വിതരണം വൈകിയേക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്ന് ശമ്പള ബില്‍ ക്രമീകരിക്കേണ്ടതിനാലാണ് പ്രതിസന്ധി ഉടലെടുത്തത്. വിധി നിയമപരമായി മറികടക്കാനുള്ള വഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അപ്പീല്‍ നല്‍കുക ,ഓര്‍ഡിനന്‍സ് കൊണ്ടുവരിക എന്നിവയാണ് മുന്നിലുള്ള മാര്‍ഗങ്ങള്‍ .
Story Highlights: coronavirus, kerala government,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here