സ്വയം തൊഴില്‍ തുടങ്ങാനുള്ള പദ്ധതി പ്രയോജനപ്പെടുത്തണം: മന്ത്രി എ കെ ബാലന്‍

കൊവിഡ് 19 നാടിന്റെയാകെ സമ്പദ് വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനം പൂര്‍ണമായി തടയാന്‍ കഴിഞ്ഞാലും കേരളത്തിന്റെ സമ്പദ് വ്യവസ്ഥക്കേറ്റ ആഘാതം പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരും. കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ജനജീവിതത്തെ പൂര്‍വ സ്ഥിതിയിലെത്തിക്കാന്‍ കഴിയൂ. പട്ടികജാതി വിഭാഗത്തിന് വരുമാനമുണ്ടാക്കാനായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ തുടങ്ങാനുള്ള പദ്ധതി പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നമെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു.

50 വയസില്‍ താഴെയുള്ള പട്ടികജാതിക്കാര്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുവാന്‍ ധനകാര്യ സ്ഥാപനങ്ങള്‍ മുഖേന മൂന്് ലക്ഷം രൂപ വരെ വായ്പ നല്‍കും. പട്ടികജാതി വികസന വകുപ്പ് ഒരു ലക്ഷം (മൂന്നിലൊന്ന്) സബ്‌സിഡി നല്‍കും.

ഏഴ് പേര്‍ ഉള്‍ക്കൊള്ളുന്ന ഗ്രൂപ്പിന് 10.50 ലക്ഷം വരെ വായ്പയും 3.50 ലക്ഷം രൂപ വരെ സബ്‌സിഡിയും ലഭിക്കും. വരുമാന പരിധിയില്ല. ബാങ്ക് അംഗീകരിക്കുന്ന ഏത് തൊഴില്‍ സംരംഭവും തുടങ്ങാം. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. വിദ്യാഭ്യാസ യോഗ്യത, ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, SGSY വായ്പ വാങ്ങിയിട്ടില്ലെന്നതിന് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം, എന്നിവ സഹിതം ബ്ലോക്ക് / മുന്‍സിപ്പാലിറ്റി / കോര്‍പറേഷന്‍ പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.

Story Highlights: coronavirus, a k balan,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top