Advertisement

രാജ്യത്തെ ദരിദ്രരെ സഹായിക്കാൻ 65,000 കോടി രൂപ വേണ്ടി വരുമെന്ന് മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ

April 30, 2020
Google News 2 minutes Read

ലോക്ക് ഡൗൺ മൂലം രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധിയുടെ ഇരകളായ ദരിദ്രരെ സഹായിക്കാൻ 65,000 കോടിയോളം രൂപ ആവശ്യമായ വരുമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണറും പ്രമുഖ സാമ്പത്തിക വിദ്ഗദനുമായ രഘുറാം രാജൻ. കൊവിഡ്19 ന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക- ആരോഗ്യ രംഗത്തെ വിദഗ്ധരുമായുള്ള കൂടിയാലോചനകൾക്ക് തുടക്കമിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സംഘടിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദരിദ്രരെ സഹായിക്കാൻ എത്ര പണം വേണ്ടിവരുമെന്ന രാഹുൽ ഗാന്ധിയുടെ ചോദ്യത്തിനുള്ള മറുപടിയായിട്ടായിരുന്നു ദരിദ്രരുടെ ജീവൻ രക്ഷിക്കാൻ നമുക്ക് 65,000 കോടി രൂപയുടെ ആവശ്യമുണ്ടെന്നു റിസർവ് ബാങ്ക് മുൻ ഗവർണർ ചൂണ്ടിക്കാട്ടിയത്.

ലോക്ക് ഡൗൺ നീട്ടുന്നത് ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ തകർക്കുമെന്നും രഘുറാം രാജൻ മുന്നറിയിപ്പ് നൽകി. രാജ്യത്തെ ധനവിഭവങ്ങൾ പരിമിതപ്പെടുത്തിയിരിക്കുന്നു, പക്ഷേ സാമ്പത്തിക പ്രവർത്തനങ്ങൾ വീണ്ടും ആരംഭിക്കുന്നത് നിർണായകമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നന്നേക്കുമായി ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത് വളരെ എളുപ്പമുള്ള കാര്യമാണെങ്കിലും അത് സമ്പദ് വ്യവസ്ഥയെ സുസ്ഥിരമാക്കില്ലെന്നാണ് ചർച്ചയിൽ രഘുറാം രാജൻ മുന്നോട്ടുവച്ച് വാദം. ലോക്ക് ഡൗൺ കാലാവധി നീട്ടുന്നതിൽ കൂടുതൽ ജാഗ്രത കാണിക്കണം. ജനങ്ങളെ കൂടുതൽ കാലം സംരക്ഷിക്കാനുള്ള ശേഷി ഇന്ത്യയിൽ ഇല്ല. ഇതുകൊണ്ട് നിയന്ത്രിതമായി ലോക്ക് ഡൗൺ മാറ്റണം. പുതിയ കേസുകൾ വന്നുകൊണ്ടിരിക്കുന്ന പ്രദേശങ്ങൾ അടച്ചിടണം, മറ്റിടങ്ങൾ തുറന്നു പ്രവർത്തിക്കണം; രഘുറാം രാജൻ പറഞ്ഞു.

ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച ചർച്ചകൾ കൊവിഡ് 19 നെ നേരിടുന്നതിൽ കേന്ദ്ര സർക്കാർ ആദ്യ ശ്രമത്തിൽ വിജയിച്ചില്ലെന്നതിന് സൂചനയാണെന്നും രഘുറാം രാജൻ പറഞ്ഞു. കൊവിഡിനുശേഷമുള്ള സാഹചര്യത്തിൽ വ്യവസായത്തിന് അവസരങ്ങൾ കണ്ടെത്താൻ ഇന്ത്യക്ക് കഴിയുമെന്നും ഈ ഘട്ടത്തിൽ സാമൂഹിക ഐക്യം ഒരു പ്രധാന ഘടകമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Story highlight: Former RBI governor Raghuram Rajan says Rs 65,000 crore will be needed to help the country’s poor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here