പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം; ഷർജിൽ ഇമാമിനെതിരെ യുഎപിഎ ചുമത്തി

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് അറസ്റ്റിലായ ഷര്‍ജില്‍ ഇമാമിനെതിരെ യുഎപിഎ കുറ്റം ചുമത്തി. ഡൽഹി പൊലീസിന്റേതാണ് നടപടി. നേരത്തെ ഷര്‍ജിലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിരുന്നു.

അറസ്റ്റ് ചെയ്ത് 88 ദിവസം കഴിയുമ്പോഴാണ് ഷർജിലിനെതിരെ യുഎപിഎ ചുമത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ പൊലീസിന്റെ ദുഷ്ടലാക്കാണെന്ന് ഷർജിലിന്റെ അഭിഭാഷകൻ അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഷര്‍ജിലിനെ തുടര്‍ച്ചയായി ജയിലില്‍ കിടത്താനുള്ള നീക്കമാണിത്. ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അഹമ്മദ് ഇബ്രാഹിം പറഞ്ഞു. ഏഴ് വര്‍ഷം വരെ ജയിലില്‍ കിടത്താവുന്ന വകുപ്പാണ് യുഎപിഎ.

ജനുവരി 28നാണ് ഷർജിലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ജെഎൻയു വിദ്യാർത്ഥിയായ ഷർജിലിന്റെ പ്രസം​ഗം ഡൽഹി കലാപത്തിന് പ്രേരണയായെന്നാണ് പൊലീസ് പറയുന്നത്. ഡല്‍ഹി പൊലീസിന് പുറമേ, അസം, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ്, ഉത്തർപ്രദേശ് പൊലീസും ഷര്‍ജിലിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top