Advertisement

വയനാട് അതിര്‍ത്തി ചെക്പോസ്റ്റില്‍ താത്കാലിക മിനി ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നു

May 1, 2020
Google News 2 minutes Read

ലോക്ക്ഡൗണ്‍ കാരണം ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ സംസ്ഥാനത്തേക്ക് കൊണ്ടു വരുമ്പോള്‍ പരിശോധനകള്‍ നടത്തുന്നതിനായി വയനാട്ടിലെ അതിര്‍ത്തി ചെക്പോസ്റ്റുകളായ മുത്തങ്ങയിലും താളൂരിലും മിനി ആരോഗ്യ കേന്ദ്രം നിര്‍മിക്കുന്നു. ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.

ചെക്പോസ്റ്റില്‍ എത്തുന്നവരുടെ രജിസ്ട്രേഷന്‍, ആരോഗ്യ പരിശോധന, സ്രവം എടുക്കുന്നതിനുള്ള മുറി, നിരീക്ഷണ വാര്‍ഡ്, ഒപി കൗണ്ടര്‍, നഴ്സിംഗ് റൂം, ഫാര്‍മസി, വിശ്രമ സൗകര്യം, ടോയ്ലെറ്റുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് താത്കാലിക മിനി ആരോഗ്യ കേന്ദ്രം. പാസുകള്‍ അനുവദിക്കുന്നതിനുള്ള ഓഫീസ് സൗകര്യവും ഇവിടങ്ങളില്‍ ഉണ്ടാവും. സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് ആരോഗ്യ പരിശോധനാ കേന്ദ്രം നിര്‍മിക്കുന്നത്.

 

Story Highlights- Construction of temporary mini health center, Wayanad border, covid19, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here