കൊവിഡ് : കോഴിക്കോട് ജില്ലയില്‍ 22,043 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ഇതുവരെ 22,043 പേര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. ഇന്ന് മൂന്ന് പേര്‍ കൂടി വീടുകളില്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കി. നിലവില്‍ 1,311 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. പുതുതായി വന്ന 16 പേര്‍ ഉള്‍പ്പെടെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 22 പേരാണ് കാലാവധി പൂര്‍ത്തിയാക്കി ആശുപത്രിയില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയത്.

ഇന്ന് 182 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ആകെ 1,657 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 1,543 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 1,513 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 114 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്. ജില്ലയില്‍ ഒരു തമിഴ്‌നാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ഉള്‍പ്പെടെ നാല് പേരാണ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികിത്സയില്‍ തുടരുന്നത്.

Story highlights-covid19,calicut

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top