കൊവിഡ് ബാധിച്ച് മലപ്പുറം സ്വദേശി യുഎഇയിൽ മരിച്ചു

കൊവിഡ് ബാധിച്ച് യുഎഇയിൽ മലയാളി മരിച്ചു. മലപ്പുറം മൂക്കുതല മച്ചിങ്ങലത്ത് വീട്ടിൽ കേശവനാണ് മരിച്ചത്. 67 വയസായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിന് ശേഷമായിരുന്നു മരണം. ഇന്നലെയാണ് ഇദ്ദേഹം മരിച്ചത്. 47 വർഷമായി യുഎഇയിൽ ആയിരുന്നു. റാസൽഖൈമയിലെ അൽ നഖീലിൽ പച്ചക്കറി സ്ഥാപന ഉടമയാണ്. വ്യഴാഴ്ചയാണ് ശ്വാസംമുട്ടൽ കൂടിയത്. പിന്നാലെ മരണം സംഭവിക്കുകയായിരുന്നു. രണ്ട് ദിവസം മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ കൊവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 32 ആയി. വിമാന സർവീസുകൾ പുനഃരാരംഭിച്ച ശേഷം കേരളത്തിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു.

 

uae, malayali died, coronavirus

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top