ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു

ബ്രിട്ടനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബ്രിട്ടനിൽ നഴ്സായി ജോലി ചെയ്യുന്ന കോട്ടയം കുറവിലങ്ങാട് സ്വദേശിനി ഫിലോമിന ആണ് മരിച്ചത്. 62 വയസായിരുന്നു. മോനിപ്പള്ളി ഇല്ലിക്കൽ ജോസഫ് വർക്കിയുടെ ഭാര്യയാണ്.ഓക്സ്ഫോഡിൽ നഴ്സായിരുന്നു.

കൊവിഡ് ബാധിച്ച് വിദേശത്ത് മരിക്കുന്ന മലയാളികളുടെ എണ്ണം വർധിക്കുകയാണ്. മലപ്പുറം സ്വദേശിയായ 67കാരൻ കൊവിഡ് ബാധിച്ച് യുഎഇയിൽ മരിച്ചിരുന്നു. മൂക്കുതല മച്ചിങ്ങലത്ത് വീട്ടിൽ കേശവനാണ് മരിച്ചത്. 47 വർഷമായി യുഎഇയിൽ ആയിരുന്നു. റാസൽഖൈമയിലെ അൽ നഖീലിൽ പച്ചക്കറി സ്ഥാപന ഉടമയാണ്. യുഎഇയിൽ കൊവിഡ് ബാധിച്ച് വ്യാഴാഴ്ച മാത്രം ഏഴ് പേർ മരിച്ചു.

Story highlights-kottayam native woman died Britain after confirmed corona

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top