മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മാഹിയിൽ ഒരാൾക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെറുകല്ലായി സ്വദേശിയായ 61 കാരനാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മാർച്ച് 19ന് ദുബായിൽ നിന്ന് വന്ന വ്യക്തിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കരിപ്പൂർ വിമാനത്തവളം വഴി എത്തിയ ഇദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇദ്ദേഹത്തിനില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസം കൊവിഡ് ബാധിച്ച് മരിച്ച ചെറുകല്ലായി സ്വദേശിയുടെ വീടിന് അടുത്ത് തന്നെയാണ് ഇദ്ദേഹത്തിന്റെയും വീട്. മാഹിയിൽ കൊവിഡ് ബാധിച്ചവരിൽ ഭൂരിഭാഗം ആളുകളും ഇവിടെയാണ്. അതുകൊണ്ട് ദുബായിൽ നിന്നാണോ കൊവിഡ് ബാധിച്ചത് അതോ സമ്പർക്കം മൂലമാണോ കൊവിഡ് ബാധിച്ചതെന്ന കാര്യം വ്യക്തമല്ല.
Story highlights-Coronavirus, Mahi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here