കുരങ്ങുപനി: ഗവേഷണ പദ്ധതി തയാറാക്കാന്‍ വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി എകെ ശശീന്ദ്രന്‍

കുരങ്ങുപനിയുടെ വ്യാപനം, പ്രതിരോധം, ചികിത്സ എന്നീ വിഷയങ്ങളില്‍ ഗവേഷണ പദ്ധതി തയാറാക്കുന്നതിന് വെറ്ററിനറി സര്‍വ്വകലാശാലയ്ക്ക് മന്ത്രി എകെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗം നിര്‍ദേശം നല്‍കി. കുരങ്ങുപനി ഭീഷണി നേരിടുന്ന തിരുനെല്ലി പഞ്ചായത്തിലെ രോഗ ബാധിത പ്രദേശം പ്രത്യേക മേഖലയായി തിരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പരത്തുന്ന കീടങ്ങളെ അകറ്റാനും ഇല്ലാതാക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. രോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കും. സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കോളനികള്‍ ശുചീകരിക്കും. കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നതും തേന്‍ ശേഖരിക്കാന്‍ പോകുന്നതും സംബന്ധിച്ച് നിരീക്ഷണം കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗ ബാധിത പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, വിറക്, കാലിത്തീറ്റ എന്നിവ ലഭ്യമാക്കും. രോഗ പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ നാളെ തിരുനെല്ലി പഞ്ചായത്തില്‍ യോഗം ചേരും. ജില്ലയില്‍ നിന്നുള്ള എംഎഎമാര്‍ യോഗത്തില്‍ പങ്കെടുക്കും.

Story highlights-Monkey fever: Veterinary University prepare research project

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top