Advertisement

തമിഴ്നാട്ടില്‍ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ച്ത് 161 പേര്‍ക്ക്

May 1, 2020
Google News 1 minute Read

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് 19 സ്ഥിരീകരിച്ച്ത് 161 പേര്‍ക്ക്. ഇതില്‍ 138 പേരും ചെന്നൈയില്‍ നിന്നുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് സ്ഥിരീകരിച്ച കൊവിഡ് കേസുകളുടെ എണ്ണം 2323 ആയി. രോഗം സ്ഥിരീകരിക്കുന്നവരില്‍ രോഗലക്ഷണങ്ങളില്ലാത്തത് മേഖലയില്‍ ആശങ്ക ഉയര്‍ത്തന്നുണ്ട്.
ചെന്നൈയില്‍ രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം രോഗികള്‍ക്കും എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നും ഇതുവരെ കണ്ടെത്തനായിട്ടില്ല.

തൊട്ടടുത്തുള്ള ജില്ലകളില്‍ രോഗബാധിതരുടെ എണ്ണം കുറയുമ്പോഴും ചെന്നൈയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ മുന്നൂറലധികം ആളുകള്‍ക്കാണ് രോഗലക്ഷണങ്ങള്‍ ഇല്ലാതെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തേസമയം, കൊവിഡ് രോഗം ബാധിച്ച 1258 പേരാണ് സംസ്ഥാനത്ത് രോഗമുക്തി നേടി ആശുപത്രി വിട്ടത്. ഇതുവരെ പരിശോധന നടത്തിയവരില്‍ 1,15,761 പേരുടെ ഫലവും നെഗറ്റീവാണ്. രോഗവ്യാപാനം തടയാന്‍ തമിഴ്‌നാട്ടില്‍ പല പ്രദേശങ്ങളും കണ്ടൈന്‍മെന്റ് ഏരിയകളായി തിരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിരിക്കുകയാണ്.

Story highlights-covid 19,tamilnadu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here