ഇടുക്കിയില്‍ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 26 കാരി ആശുപത്രി വിട്ടു

ഇടുക്കിയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിയിലുണ്ടായിരുന്ന 26 കാരി ആശുപത്രി വിട്ടു.ചെന്നൈയില്‍ നിന്ന് രോഗം ബാധിച്ച നെടുങ്കണ്ടം സ്വദേശിയാണ് ഇന്ന് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ 13 പേരാണ് കൊവിഡ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്. ഇവരില്‍ പത്തു പേരുടെ പുതിയ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവാണ്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്കും ആശുപത്രി വിടാം.
അതേസമയം, സംസ്ഥാനത്ത് ഇന്ന് പുതുതായി ആര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. അതേസമയം, ഒന്‍പത് പേരാണ് ഇന്ന് രോഗമുക്തി നേടിയത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലെ 4 പേരുടെ വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള ഒരാളുടെയും പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവ് ആയത്. ഇതോടെ 392 പേരാണ് ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്ന് മുക്തി നേടിയത്. 102 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.
Story highlights-idukki,covid 19
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.