Advertisement

തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും

May 1, 2020
Google News 1 minute Read

തണ്ണീർമുക്കം ബണ്ട് ഇന്ന് തുറക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ യോഗം ചേരുന്നതിന് നിയന്ത്രണങ്ങൾ നിലനില്‍ക്കുന്നതിനാൽ ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട ഉപദേശക സമിതി യോഗം ചേരാൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് വാങ്ങുകയും ഇവ സമിതിയംഗങ്ങൾക്ക് അയച്ചു കൊടുക്കുകയും ചെയ്തു. തുടർന്ന് സമിതിയംഗങ്ങളുടെയും അഭിപ്രായം സ്വരൂപിച്ച ശേഷമാണ് ബണ്ട് തുറക്കാൻ തീരുമാനിച്ചതെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

പതിവിന് വിപരീതമായി ഒരു മാസം വൈകിയാണ് ബണ്ട് തുറക്കുന്നത്. കുട്ടനാട്ടിലെ പാടശേഖരങ്ങളിൽ കൊയ്ത്തും, സംഭരണവും വൈകിയതാണ് ഇതിന് കാരണം. ബണ്ട് തുറക്കാൻ വൈകിയതിനാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായിരുന്നു. ഇക്കാരണത്താൽ തന്നെ ബണ്ട് തുറക്കാൻ വൈകുന്നതിൽ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു.

കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ നടന്ന അവലോകന യോഗത്തിന് ശേഷം മന്ത്രി ജി സുധാകരൻ മെയ് 1-ന് ബണ്ട് തുറക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നു.

Story Highlights- thanneermukkam bund

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here