21 ദിവസമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണായി പരിഗണിക്കാമെന്ന് കേന്ദ്രം

കൊവിഡ് 19 പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിൽ ഹോട്ട്സ്പോട്ടുകളുടെയും നിയന്ത്രണ മേഖലകളുടെയും നിരീക്ഷണത്തിനും വർഗീകരണത്തിനും പുതിയ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സർക്കാർ പുതിയ നിർദേശങ്ങൾ നൽകി. പോസിറ്റീവ് കേസുകളുടെ അടിസ്ഥാനത്തിൽ റെഡ് സോൺ, ഗ്രീൻ സോൺ വർഗീകരണം ആഴ്ച്ചതോറും പരിശോധിച്ച് വേണ്ട മാറങ്ങൾ വരുത്തണമെന്നും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഇതുവരെ സ്ഥിരീകരിച്ച കേസുകളില്ലെങ്കിൽ, അല്ലെങ്കിൽ ജില്ലയിൽ കഴിഞ്ഞ 21 ദിവസമായി പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ആ ജില്ലയെ ഗ്രീൻ സോണായി പരിഗണിക്കാം. പ്രദേശങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെയും സംസ്ഥാനതലത്തിലുള്ള അധിക വിശകലനത്തിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ കൂടുതൽ റെഡ് സോണുകളും ഓറഞ്ച് സോണണുകളും തീരുമാനിക്കാം. ഈ പട്ടിക ആഴ്ച്ചതോറും പരിഷ്‌കരിക്കും.
പ്രാഥമികമായി റിപ്പോർട്ട് ചെയ്ത കേസുകളും കേസുകൾ ഇരട്ടിക്കുന്നതും കണക്കാക്കിയായിരുന്നു നേരത്തെ ജില്ലകളെ ഹോട്ട് സ്പോട്ടുകൾ അല്ലെങ്കിൽ വിവിധ സോണുകളാക്കി തിരിച്ചിരുന്നത്. രോഗവിമുക്തരായവരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതിനെ തുടർന്നാണ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയത്.
കേസുകളുടെയും കോൺടാക്റ്റുകളുടെയും മാപ്പിംഗ്, കേസുകളുടെയും കോൺടാക്റ്റുകളുടെയും ഭൂമിശാസ്ത്രപരമായ വ്യാഖ്യാനം എന്നിവയെ അടിസ്ഥാനമാക്കിയാരിക്കണം നിയന്ത്രണ മേഖലകൾ തീരുമാനിക്കേണ്ടതെന്നും ഹോട്ട്സ്പോട്ടുകളിൽ ഓരോ വീടുതോറും അന്വേഷണം നടത്തണമെന്നും കേന്ദ്രസർക്കാർ നൽകിയിരിക്കുന്ന മാർഗനിർദേശത്തിൽ പറയുന്നുണ്ട്.
Story highlights-covid 19,greenzone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here