മെയ് ദിന പ്രത്യേക പരിപാടി; ആരോഗ്യമേഖലയിലെ മുൻനിര പോരാളികൾക്കൊപ്പം ആർ ശ്രീകൺഠൻ നായർ

മെയ് ദിനത്തിൽ പ്രേക്ഷകർക്കായി പ്രത്യേക പരിപാടിയൊരുക്കി ട്വന്റിഫോർ. ആരോഗ്യമേഖലയിലെ മുൻനിര പോരാളികൾക്കൊപ്പം തത്സമയ ചർച്ച നടത്തുകയാണ് ആർ ശ്രീകൺഠൻ നായർ. രാവിലെ 9 മണി മുതൽ 10 മണി വരെ ഒരു മണിക്കൂർ നീളുന്ന പരിപാടിയാണ് ട്വന്റിഫോർ ആസൂത്രണം ചെയ്തിരിക്കുന്നത്.

ഈ കൊവിഡ് കാലത്ത് ലോകം തന്നെ സ്തംഭിച്ച് നിൽക്കുമ്പോൾ ജീവൻ പോലും പണയംവച്ച് സദാ കർമനിരതരായിരിക്കുകയാണ് ആരോഗ്യ മേഖല. ലോകമെമ്പാടുമുള്ള ആരോഗ്യപ്രവർത്തകർക്കുള്ള ആദരം കൂടിയാണ് ഈ വർഷത്തെ മെയ് ദിനം.

Read Also : സർവ്വലോക തൊഴിലാളികൾ നാളിതുവരെ നടത്തിയ ഐതിഹാസിക പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് ലോക തൊഴിലാളി ദിനം

ഈ അവസരത്തിൽ ട്വന്റിഫോർ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയിലേക്ക് അനുഭവങ്ങൾ പങ്കുവയ്ക്കാൻ ആരോഗ്യപ്രവർത്തകർക്കും അവസരമൊരുക്കുകയാണ് ട്വന്റിഫോർ. ഇതിനായി ബന്ധപ്പെടേണ്ട നമ്പർ- 0484-2830510.

Story Highlights- Twentyfour, may day

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top