സംസ്ഥാനത്തിന്റെ സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ടിന് അനുമതിയില്ല

സംസ്ഥാനത്തിന്റെ സ്‌പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ടിന് അനുമതി നൽകാതെ കേന്ദ്ര സർക്കാർ. കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ ഇത്തരത്തിലൊരു ബോണ്ടിന് രൂപം കൊടുത്തത്. കേന്ദ്രാനുമതി ഉണ്ടായാൽ മാത്രമേ ബോണ്ട് പുറത്തിറക്കാൻ സാധിക്കുകയുള്ളു. ബോണ്ടിന് അനുമതി ചോദിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. എന്നാൽ 23 ദിവസം കഴിഞ്ഞിട്ടും കേന്ദ്രത്തിൽ നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ല.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കുന്ന ഈ ഘട്ടത്തിൽ ബോണ്ടിലൂടെ 5000 കോടിയിലേറെ രൂപ സമാഹരിക്കാൻ കഴിയുമെന്നാണ് സർക്കാർ കരുതിയിരുന്നത്. എന്നാൽ കേന്ദ്രം അനുമതി നൽകാതിരുന്നതോടെ സംസ്ഥാനം പ്രതിസന്ധിയിലായിരിക്കുകയാണ്.
കേന്ദ്രവിഹിതമുൾപ്പടെ 2000 കോടി മാത്രമാണ് കേരളത്തിന്റെ വരുമാനം. 6000 കോടി രൂപ കൂടിയുണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്ത് പ്രവർത്തനങ്ങൾ സുഖമമായി നടക്കുകയുള്ളു. ബോണ്ട് ഉൾപെടെ നിരവധി ആവശ്യങ്ങളാണ് സംസ്ഥാനം മുന്നോട്ടുവച്ചത്.
Story Highlights- financial crisis,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here