Advertisement

ആലപ്പുഴയിലും, തിരുവന്തപുരത്തും ബീവറേജ്സ് ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു

May 2, 2020
Google News 1 minute Read

സംസ്ഥാനത്ത് ബീവറേജ്സ് ഔട്ട്‌ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. ആലപ്പുഴയിലും, തിരുവന്തപുരത്തുമുള്ള ബീവറേജസ് ഔട്ട്‌ലെറ്റുകളാണ് അഗ്‌നിശമനസുരക്ഷാ സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കിയത്. ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കുന്നതിനു മുന്നോടിയായായാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

തിങ്കളാഴ്ച്ച മുതൽ ഗ്രീൻ ഓറഞ്ച് സോണുകളിലെ മദ്യവില്പന ശാലകൾ തുറക്കുമെന്ന സൂചനയാണ് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ നൽകിയത്. ഇതിനു മുന്നോടിയായി ബീവറേജ് സംസ്ഥാനത്തെ ബിവറേജസ് ഔട്ട് ലെറ്റുകൾ അണുവിമുക്തമാക്കുന്ന നടപടികൾ ആരംഭിച്ചു. ആലപ്പുഴ തിരുവന്തപുരം ജില്ലകളിലെ ഔട്ട് ലെറ്റുകളിൽ ഇന്ന് ശുചീകരണ പ്രവർത്തനങ്ങൾ നടന്നു.

അതേസമയം, മദ്യക്കുപ്പികൾ സൂക്ഷിച്ചിരിക്കുന്ന മുറികൾ കെസിബിസി ജീവനക്കാരുടെ നേതൃത്തത്തിലാണ് വൃത്തിയാക്കുന്നത്. ഉപഭോക്താക്കൾക്ക് വേണ്ട എല്ലാ സുരക്ഷാ മുൻകരുതലുകളും പാലിച്ചായിരിക്കും മദ്യവിൽപന ശാലകളുടെ പ്രവർത്തനമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

Story highlights-Disinfection of Beverages Outlets in Alappuzha and Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here