ഇതര സംസ്ഥാന തൊഴിലാളികളെ മടങ്ങാൻ നിർബന്ധിക്കരുത്; നിർദേശവുമായി ഡിജിപി

ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേയ്ക്ക് മടങ്ങാൻ നിർബന്ധിക്കരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ജില്ലാ പൊലീസ് മേധാവികൾക്കാണ് ഡിജിപി നിർദേശം നൽകിയത്.

നാട്ടിലേയ്ക്ക് പോകാൻ താത്പര്യമുള്ളവർ മാത്രം മടങ്ങിയാൽ മതിയാകും. സ്വന്തം സംസ്ഥാനത്തേയ്ക്ക് തിരികെ പോകാൻ ആരെയും നിർബന്ധിക്കില്ല. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികൾ കുടുംബത്തെ സന്ദർശിച്ച ശേഷം തിരിച്ചുവരണം. കേരളത്തിലെ തൊഴിൽ അവർ തുടരണമെന്നും ഡിജിപി പറഞ്ഞു.

അതേസമയം, ഞായറാഴ്ച കടകൾ നിർബന്ധിച്ച് അടപ്പിക്കരുതെന്ന നിർദേശവും ഡിജിപി നൽകി. ഞായറാഴ്ച പൂർണ്ണ ഒഴിവ് ദിവസമായി കണക്കാക്കണമെന്നും കടകളോ ഓഫീസുകളോ തുറക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ അറിയിപ്പ്. എന്നാൽ സർക്കാർ നിർദേശിച്ചിട്ടുള്ള കടകൾക്ക് നാളെ തുറക്കാമെന്നും നിർബന്ധിച്ച് അടപ്പിക്കരുതെന്നും ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകിയ നിർദേശത്തിൽ ഡിജിപി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top