ഡൽഹി, കർണാടക, അസം എന്നീ സംസ്ഥാനങ്ങളിൽ മദ്യവിൽപന തുടങ്ങുന്നു

നാളെ മുതൽ ഡൽഹിയിൽ മദ്യവിൽപന പുനഃരാരംഭിക്കും. മദ്യവിൽപനശാലകൾ തുറക്കാനുള്ള നടപടികൾ സംസ്ഥാന സർക്കാർ തുടങ്ങിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ അസമും ഗ്രീൻ സോണിൽ മദ്യവിൽപന നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. കൂടാതെ മറ്റന്നാൾ മുതൽ ഒറ്റപ്പെട്ട മദ്യശാലകൾ തുറന്ന് പ്രവർത്തിക്കാൻ കർണാടകയും അനുവാദം നൽകി.
ഡൽഹി സർക്കാർ മദ്യവിൽപനശാലകളിൽ സാമൂഹിക അകലം പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുറഞ്ഞത് ആറടി സാമൂഹിക അകലം ഉറപ്പാക്കിയ ശേഷം മദ്യം, പാൻ, പുകയില എന്നിവ വിൽക്കാൻ അനുമതി നൽകാമെന്നാണ് ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച ഏറ്റവും പുതിയ മാർഗനിർദേശങ്ങളിൽ പറയുന്നത്. ഒരു വിൽപന കേന്ദ്രത്തിൽ അഞ്ച് പേരിൽ കൂടുതൽ ആളുകളെ അനുവദിക്കില്ലെന്നും നിർദേശമുണ്ട്. കർണാടകയിൽ രാവിലെ ഒൻപത് തൊട്ട് രാത്രി ഏഴ് വരെയായിരിക്കും മദ്യശാലകൾ തുറന്നു പ്രവർത്തിക്കുകയെന്ന് എക്സൈസ് വകുപ്പ് മന്ത്രി എച്ച് നാഗേഷ് വ്യക്തമാക്കി.
ഡൽഹി ടൂറിസം വിഭാഗമായ ഡിടിടിഡിസി പോലുള്ള വകുപ്പുകൾ നടത്തുന്ന മദ്യശാലകൾക്ക് തുറന്നുപ്രവർത്തിക്കാമെന്നും തുറന്നുപ്രവർത്തിക്കാൻ സാധിക്കുന്ന ഒറ്റപ്പെട്ട മദ്യശാലകളുടെ വിവരങ്ങൾ ഡൽഹി സർക്കാരിന് നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. നിയന്ത്രണ മേഖലകള്‍ അല്ലാത്തയിടങ്ങളിലും ഗ്രീൻ, ഓറഞ്ച് സോണുകളിലും ഒറ്റപ്പെട്ട മദ്യശാലകൾ തുറന്നുപ്രവർത്തിക്കാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിരുന്നു.
reopening liquor shops in delhi, assam, karnataka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here