വയനാട്ടിലെ കുരങ്ങുപനി ബാധിത മേഖലകളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

വയനാട്ടില്‍ കുരങ്ങുപനി(ക്യാസനോര്‍ ഫോറസ്റ്റ് ഡിസീസ്) ബാധിച്ച പ്രദേശങ്ങളില്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി ജില്ലാ ഭരണകൂടം. ഈ വര്‍ഷം മാനന്തവാടി തിരുനെല്ലി പഞ്ചായത്തില്‍ മാത്രമാണ് ഇതുവരെ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. ഈ മേഖലകളില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാനാണ് അധികൃതര്‍ ഒരുങ്ങുന്നത്. വിറക്, തേന്‍ തുടങ്ങിയവ ശേഖരിക്കാന്‍ പ്രദേശവാസികള്‍ കാട്ടില്‍ പ്രവേശിക്കുന്നത് തടയുകയാണ് ആക്ഷന്‍ പ്ലാനിന്റെ പ്രധാന ലക്ഷ്യം.

അടുത്ത പത്ത് ദിവസത്തേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. രോഗം പരത്തുന്ന കീടങ്ങളെ അകറ്റാനും ഇല്ലാതാക്കാനും ആവശ്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കും. രോഗ പ്രതിരോധ കുത്തിവെപ്പ് ഊര്‍ജിതമാക്കും. സന്നദ്ധ പ്രവര്‍ത്തകരെ ഉപയോഗിച്ച് കോളനികള്‍ ശുചീകരിക്കും. കന്നുകാലികളെ കാട്ടിലേക്ക് മേയാന്‍ വിടുന്നതും തേന്‍ ശേഖരിക്കാന്‍ പോകുന്നതും സംബന്ധിച്ച് നിരീക്ഷണം കര്‍ശനമാക്കും. രോഗ ബാധിത പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് ഭക്ഷ്യവസ്തുക്കള്‍, വിറക്, കാലിത്തീറ്റ എന്നിവ ലഭ്യമാക്കും. വനാതിര്‍ത്തികളില്‍ പൊലീസിനെ വിന്യസിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും. രോഗ പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യാന്‍ ഇന്ന് തിരുനെല്ലി പഞ്ചായത്തില്‍ ജില്ലയിലെ എംഎഎമാര്‍ യോഗം ചേരും.

 

Story Highlights- Lockdown similar control in monkey fever-affected areas of Wayanad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top