കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് മലയാളി മരിച്ചു

കൊൽക്കത്തയിൽ കൊവിഡ് ബാധിച്ച് പാലക്കാട് സ്വദേശിനി മരിച്ചു. കാക്കയൂർ പള്ളിയിൽ വീട്ടിൽ ഹേമ ആണ് മരിച്ചത്. മരിച്ച ശേഷമാണ് ഇവർക്ക് കൊവിഡ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ കുറേ വർഷങ്ങളായി കൊൽക്കത്തയിലായിരുന്നു ഹേമ താമസിച്ചിരുന്നത്. വയറുവേദനയെ തുടർന്നാണ് ഹേമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം സ്രവ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിരുന്നു. പരിശോധനാഫലം ലഭിച്ചപ്പോഴാണ് ഹേമയ്ക്ക് കൊവിഡ് ആണെന്ന് വ്യക്തമായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top