വയനാട് ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി; ആലപ്പുഴയും തൃശൂരും ഗ്രീൻ സോണിൽ

വയനാട് പുതിയ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ജില്ലയെ ഓറഞ്ച് സോണിലേക്ക് മാറ്റി. 21 ദിവസത്തിലേറെയായി പുതിയ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്യാത്ത തൃശൂരും ആലപ്പുഴയും ഗ്രീൻ സോണിലായി.

കണ്ണൂരും കോട്ടയവും റെഡ് സോണിൽ തുടരും. മറ്റ് ജില്ലകൾ ഓറഞ്ച് സോണിലാണ്. സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കൽ മാറ്റും. റെഡ് സോൺ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം കർശനമായി തുടരാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് 80 ഹോട്ട്‌സ്‌പോട്ടുകളാണ് ഉള്ളത്. ഏറ്റവും കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ ഉള്ളത് കണ്ണൂർ ജില്ലയിലാണ്. 23 ഹോട്ട്‌സ്‌പോട്ടുകളാണ് കണ്ണൂർ ജില്ലയിൽ ഉള്ളത്. ഇടുക്കിയിലും കോട്ടയത്തും 11 ഹോട്ട്‌സ്പോട്ടുകൾ വീതമുണ്ട്. ഇന്ന് പുതുതായി ഹോട്ട്‌സ്‌പോട്ടുകളില്ല. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ ചികിത്സയിൽ കഴിയുന്നതും കണ്ണൂർ ജില്ലയിലാണ്. 38 പേരാണ് കണ്ണൂരിൽ ചികിത്സയിലുള്ളത്. ഇതിൽ രണ്ട് പേർ കാസർഗോഡ് സ്വദേശികളാണ്. കോട്ടയത്ത് 18 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരാൾ ഇടുക്കി സ്വദേശിയാണ്. കൊല്ലത്തും ഇടുക്കിയിലും 12 പേർ വീതം ചികിത്സയിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top