Advertisement

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക്

May 3, 2020
Google News 1 minute Read
covid case

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 34,78,970 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,44, 481 പേർ മരിച്ചു.  11,7,840 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തതും അമേരിക്കയിലാണ്. 1643 പേർക്കാണ് 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത്. ഇതോടെ അമേരിക്കയിൽ 67,396 ആയി. ഇന്നലെ 1897 ആയിരുന്നു മരണ നിരക്ക്.

ബ്രിട്ടണിൽ മരണ നിരക്ക് 500 കടന്നു. 621 പേരാണ് ബ്രിട്ടണിൽ മരിച്ചത്. ഇറ്റലിയിലെ മരണ നിരക്കിൽ നേരിയ വർധന റിപ്പോർട്ട് ചെയ്തപ്പോൾ സ്‌പെയിനിൽ 300ൽ താഴെയാണ് മരണ നിരക്ക്. ഈ സാഹചര്യത്തിൽ സ്‌പെയിനിലെ ഏഴ് ആഴ്ച നീണ്ട ലോക്ക് ഡൗണിൽ ഇളവ് വരുത്തി. എന്നാൽ, മാസ്‌ക് ഉപയോഗം നിർബന്ധമാക്കിയിട്ടുണ്ട്.

അതേസമയം, ഇറാനിലെയും ബ്രസീലിലെയും രോഗബാധിതരുടെ എണ്ണം 1 ലക്ഷത്തിലേക്ക് അടുക്കുന്നു.

Story highlight: 35 million cases of covid infections worldwide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here