എറണാകുളം ജില്ലയിൽ ഇന്ന് 63 പേരെ കൂടി നിരീക്ഷണത്തിലാക്കി

എറണാകുളം ജില്ലയിൽ 63 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 16 പേരെ നിരീക്ഷണ പട്ടികയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 880 ആയി. ഇതിൽ 426 പേർ ഹൈ റിസ്‌ക്ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 28 ദിവസത്തെ നിരീക്ഷണത്തിലും, 454 പേർ ലോ റിസ്‌ക് വിഭാഗത്തിൽ ഉൾപ്പെട്ടതിനാൽ 14 ദിവസത്തെ നിരീക്ഷണത്തിലും ആണ്.
read also: കേരളത്തിന് ഇന്ന് ആശ്വാസദിനം; ആർക്കും കൊവിഡ് ഇല്ല
കളമശേരി മെഡിക്കൽ കോളജിൽ ഒരാളെ പുതുതായി നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കൽ കോളജിൽ ആറും ആലുവ ജില്ലാ ആശുപത്രിയിൽ ഏഴും കരുവേലിപ്പടി താലൂക്ക് ആശുപത്രി ഒരാളും വിവിധ സ്വകാര്യ ആശുപത്രികളിലായി പതിമൂന്ന് പേരും നിരീക്ഷണത്തിലുണ്ട്. ഇതോടെ ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 27 ആയി.
ജില്ലയിൽ ഇന്ന് 42 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതിൽ 40 പേരുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇനി 63 സാമ്പിൾ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്. ഇതിൽ 41 എണ്ണവും ഫീൽഡിൽ നിന്ന് എടുത്തവയാണ്.
story highlights- coronavirus, ernakulam, kalamassery medical college
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here