സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ

സംസ്ഥാനത്തെ ബാങ്കുകൾ നാളെ മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കും. വായ്പയെടുക്കാനും സൗകര്യം ഉണ്ടാകും. കണ്ടെയ്ൻമെന്റ് ഏരിയയിൽ അന്തിമ തീരുമാനം ജില്ലാ കലക്ടറുടേതായിരിക്കും. സംസ്ഥാന സർക്കാരും സംസ്ഥാനതല ബാങ്കേഴ്സ് സമിതിയും ചേർന്നാണ് തീരുമാനമെടുത്തിരിക്കുന്നത്.
read also: നോര്‍ക്ക: വിദേശ പ്രവാസി രജിസ്ട്രേഷന്‍ 4.13ലക്ഷം ആയി
ഒന്നര മാസത്തിന് ശേഷമാണ് സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിലാകുന്നത്. റെഡ്‌സോൺ ഒഴികെയുള്ള ജില്ലകളിൽ മാത്രമാണ് ഇതുവരെ ബാങ്കുകൾക്ക് വൈകീട്ടുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നത്. റെഡ്‌സോണിൽ പത്തുമുതൽ രണ്ടുമണിവരെയായിരുന്നു പ്രവർത്തിക്കാനുള്ള അനുമതി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ലോക്ക് ഡൗണിൽ ഇളവ് പ്രഖ്യാപിച്ചതോടെയാണ് എല്ലാ ജില്ലയിലും ബാങ്കുകൾ വൈകീട്ടുവരെ പ്രവർത്തിക്കാമെന്ന തീരുമാനമെടുത്തത്.
story highlights- coronavirus, bank, kerala, lockdown
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here