Advertisement

അതിഥി തൊഴിലാളികളിൽ നിർബന്ധം പിടിക്കുന്നവരെ മാത്രം മടക്കി അയയ്ക്കാൻ ചീഫ് സെക്രട്ടറിയുടെ നിർദേശം

May 3, 2020
Google News 2 minutes Read

സ്വദേശത്തേക്ക് മടങ്ങണമെന്ന് നിർബന്ധം പിടിക്കുന്ന അതിഥി തൊഴിലാളികളെ മാത്രം മടക്കി അയച്ചാൽ  മതിയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് നിർദേശിച്ചു. കേരളത്തിൽ തുടരാൻ താത്പര്യം പ്രകടിപ്പിക്കുന്നവരെ നിർബന്ധിച്ച് മടക്കി അയയ്ക്കേണ്ടതില്ല. ഇക്കാര്യം പൊലീസും ജില്ലാ അധികൃതരും ശ്രദ്ധിക്കണം. കേരളത്തിൽ തുടരുന്ന അതിഥി തൊഴിലാളികൾക്ക് ആവശ്യമായ സഹായം സംസ്ഥാന സർക്കാർ നൽകുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. തിരിച്ചു പോകാൻ താത്പര്യമില്ലാത്തവരേയും മടങ്ങാൻ നിർബന്ധിക്കുന്നതായി പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

മേയ് ഒന്നു മുതലാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങുന്നതിന് കേരളത്തിൽ നിന്ന് ട്രെയിൻ സർവീസ് ആരംഭിച്ചത്. ആദ്യ ട്രെയിനിൽ ഒഡീഷയിലേക്ക് 1200 പേരാണ് മടങ്ങിയത്. ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ നിർമാണ മേഖല അടക്കം തൊഴിലിടങ്ങൾ സജീവമാവുന്ന സാഹചര്യവുമുണ്ടാവും. രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്ന ശേഷം കേരളത്തിലെ അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ പ്രത്യേക കരുതൽ സ്വീകരിച്ചിരുന്നു. ഭക്ഷണവും താമസവും ആവശ്യമുള്ള അതിഥി തൊഴിലാളികൾക്ക് ഇവ നൽകുന്നതിന് സർക്കാർ മുന്തിയ പരിഗണനയാണ് നൽകിയതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Story highlight: Directed by the Chief Secretary to return only those who insist on guest workers

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here