മരവ്യവസായ മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് മില്ലുടമകൾ

ലോക്ക് ഡൗൺ കാലത്ത് പ്രതിസന്ധിയിലായ മരവ്യവസായ മേഖലയെ സർക്കാർ സംരക്ഷിക്കണമെന്ന് മില്ലുടമകൾ. മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് സർക്കാർ ആനുകൂല്യം നൽകണമെന്നും ഒരു മാസക്കാലമായി അടച്ചിട്ട മില്ലുകൾക്ക് ചുമത്തിയ ഭീമമായ വൈദ്യുതി ബിൽ ഒഴിവാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

പതിനായിരത്തോളം തൊഴിലാളികൾ നേരിട്ടും, അതിലേറെ പേർ പരോക്ഷമായും മരവ്യവസായ മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നുവെന്നാണ് കണക്കുകൾ. ലോക്ക് ഡൗൺ മൂലം ഈ വ്യവസായ മേഖല ഇന്ന് ഏറെ പ്രതിസന്ധിയിലാണ് നിബന്ധനകൾക്ക് വിധേയമായെങ്കിലും മരമില്ലുകൾക്കും പ്രവർത്തനാനുമതി നൽകണമെന്നാണ് ഉടമകളുടെയും തൊഴിലാളികളുടെയും ആവിശ്യം. ഇതിനിടയിലാണ്, ഒരു മാസക്കാലമായി അടച്ചിട്ട സ്ഥാപനങ്ങൾക്ക് മേൽ വൻതോതിൽ വൈദ്യുതി ബിൽ ചുമത്തിയത്.

ലോക്ക് ഡൗൺ നീളുന്ന സാഹചര്യത്തിൽ വ്യവസായം തന്നെ വൻ പ്രതിസന്ധിയിലേക്ക് നീങ്ങുമന്നാണ് മിൽ ഉടമകളുടെ ആശങ്ക. മര വ്യവസായ മേഖല യുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അസംഘിടതരായ ആയിരക്കണക്കിന് തൊഴിലാളികൾ ദുരിത ജീവിതം നയിക്കുക ആണെന്നും ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നൽകണമെന്നും മിൽ ഉടമകൾ ആവശ്യപ്പെടുന്നു.

Story highlight: Government  wants to protect timber industry

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top