പത്തനംതിട്ട – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ അടച്ചു; ദുരിതത്തിലായി അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ

പത്തനംതിട്ട – കോട്ടയം ജില്ലകളെ ബന്ധിപ്പിക്കുന്ന ഇടറോഡുകൾ അടച്ചതോടെ ദുരിതത്തിലായിരിക്കുകയാണ് അതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ. അത്യാവശ്യ കാര്യങ്ങൾക്കായി കിലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ് ഇവിടുത്തുകാർ. മണിമല കോട്ടാങ്ങൽ പ്രദേശത്തെ ജനങ്ങളാണ് ഇത് മൂലം ഏറെ ബുദ്ധിമുട്ടുന്നത്.

കോട്ടയം ജില്ലയെ റെഡ് സോണായി പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോട്ടയവുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ഇടറോഡുകളും അടയ്ക്കാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചത്. മണിമലയാറിനു കുറുകെയുള്ള രണ്ട് പാലങ്ങളും ഒരു തൂക്കുപാലവും അടച്ചു. ഇതോടെ കോട്ടാങ്ങൽ, മണിമല, വെള്ളാവൂർ പഞ്ചായത്തുകളിലെ ജനങ്ങൾ ദുരിതത്തിലായി. തൊട്ടടുത്ത പ്രദേശങ്ങളാണെങ്കിൽ പോലും, ജില്ല വേറെ ആയതിനാൽ അത്യാവശ്യങ്ങൾക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത സ്ഥിതിയിലായി. അവശ്യമരുന്നുകൾക്കും ബാങ്ക് ഇടപാടുകൾക്കും അതിർത്തിക്കപ്പുറം പോകേണ്ടവർ ഉണ്ട്. അവർക്കിപ്പോൾ കിലോമീറ്ററുകൾ ചുറ്റികറങ്ങേണ്ട ഗതികേടാണ്.

അത്യാവശ്യ സാഹചര്യങ്ങളിൽ പാത തുറന്നു തരാൻ പൊലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കുളത്തൂർമൂഴി പാലം വഴിയുള്ള ഗതാഗതം നേരെത്തെ മെറ്റൽ കൂന ഉപയോഗിച്ച് അടച്ചിരുന്നു. ഇതിലും നാട്ടുകാർക്ക് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

സംസ്ഥാനത്ത് ഇന്നലെ സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട്, കണ്ണൂർ എന്നിവിടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എട്ട് പേർ രോഗമുക്തി നേടി. കണ്ണൂരിൽ ആറും ഇടുക്കിയിൽ രണ്ട് പേരുമാണ് രോഗമുക്തി നേടിയത്. 499 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 96 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 21,891 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 21,494 പേർ വീടുകളിലും 410 പേർ ആശുപത്രിയിലുമാണ് ചികിത്സയിൽ കഴിയുന്നത്.

Story Highlights: Roads connecting Pathanamthitta and Kottayam districts closed People in border villages in distress

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top