മൂവാറ്റുപുഴയിൽ വാഹനാപകടത്തിൽ മൂന്ന് മരണം

accident

മൂവാറ്റുപുഴയ്ക്കടുത്ത് മേക്കടമ്പിൽ വാഹനപകടത്തിൽ മൂന്ന് മരണം. കോലഞ്ചേരി ഭാഗത്തുനിന്ന് മുവാറ്റുപുഴയ്ക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപെട്ടത്. ഞായറാഴ്ച രാത്രി ഒൻപത് മണിയോടെയാണ് അപകടം.

നിയന്ത്രണം വിട്ട കാർ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിടത്തിലേക്ക് ഇടിച്ച് കയറിയാണ് അപകടം ഉണ്ടായത്. മരിച്ച മൂന്ന് പേരും കാറിൽ സഞ്ചരിച്ചവരാണ്. നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

story highlights- accident, muvattupuzha, three died

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top