വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 166263 ആളുകൾ: മുഖ്യമന്ത്രി

വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരാൻ രജിസ്റ്റർ ചെയ്തത് 166263 ആളുകൾ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം അറിയിച്ചു. കൊവിഡ് 19 അവലോകന യോഗത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
Story Highlights: കേരളത്തിന് വീണ്ടും ആശ്വസിക്കാം; ഇന്ന് ആർക്കും കൊവിഡ് ബാധയില്ല; 61 പേർ രോഗമുക്തരായി
കർണാടകയിൽ നിന്ന് 55128, തമിഴ്നാട്ടിൽ നിന്ന് 50863, മഹാരാഷ്ട്രയിൽ നിന്ന് 22515 എന്നിങ്ങനെയാണ് നാട്ടിലേക്ക് വരാൻ രജിസ്റ്റർ ചെയ്ത മലയാളികളുടെ എണ്ണം. തെലങ്കാന- 6422, ഗുജറാത്ത്- 4959, ആന്ധ്രാപ്രദേശ്- 4338, ഡൽഹി- 4236, ഉത്തർപ്രദേശ്- 3293, മധ്യപ്രദേശ്- 2490, ബീഹാർ 1678, രാജസ്ഥാൻ- 1494, പശ്ചിമബംഗാൾ- 1357, ഹരിയാന- 1177, ഗോവ- 1075 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് രജിസ്റ്റർ ചെയ്തിരിക്കുന്നവരുടെ എണ്ണം. 1000ൽ താഴെ ആളുകൾ രജിസ്റ്റർ ചെയ്ത മറ്റു ചില സംസ്ഥാനങ്ങൾ കൂടി ഉണ്ട്. ഇവരെ നാട്ടിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതുവരെ 28272 പേർ പാസിന് അപേക്ഷിച്ചു. 5470 പാസുകൾ വിതരണം ചെയ്തു. ഉച്ചവരെ 515 പേർ വിവിധ ചെക്ക് പോസ്റ്റുകൾ വഴി എത്തി. നോർക്ക വഴി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണനാടിസ്ഥാനത്തിൽ പാസുകൾ വിതരണം ചെയ്യുന്നുണ്ട്. അതിർത്തിയിലെ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
രജിസ്റ്റർ ചെയ്തവരിൽ അഞ്ചിലൊന്ന് ആളുകൾക്ക് മാത്രമേ സ്വന്തം വാഹനങ്ങളിലോ വാഹനങ്ങൾ വാടകക്ക് എടുത്തോ നാട്ടിലെത്താൻ കഴിയൂ. മറ്റുള്ളവർക്ക് ഗതാഗത സൗകര്യം ഒരുക്കിയില്ലെങ്കിൽ യാത്ര ബുദ്ധിമുട്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അവർക്ക് കേരളത്തിൽ എത്തിച്ചേരാൻ നിരവധി പ്രതിബന്ധങ്ങൾ ഉണ്ട്. ഈ വിഷയത്തിൽ കേന്ദ്ര ഗവണ്മെൻ്റിൻ്റെ പൂർണ പിന്തുണയും ഇടപെടലും ഇതിലുണ്ടാവണം. രജിസ്റ്റർ ചെയ്തവരുടെ എണ്ണം സഹിതം വിഷയം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു എന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സംസ്ഥാനത്ത് ഇന്ന് ആർക്കും കൊവിഡ് ബാധയില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാത്തത്. മെയ് ഒന്നിന് ആർക്കും രോഗബാധ ഉണ്ടായിരുന്നില്ല. രണ്ടിന് രണ്ട് പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. അതേ സമയം, 61 പേർ ഇന്ന് മാത്രം രോഗമുക്തരായി.
Story Highlights: 166263 malayalis registered kerala norka
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here