നിയന്ത്രണം വിട്ട കാർ ഇടിച്ച് മൂന്ന് മരണം

ആലുവ മുട്ടത്ത് വാഹനാപകടം. നിയന്ത്രണം വിട്ട കാറിടിച്ച് മൂന്ന് പേർ മരിച്ചു. നാല് പേർക്ക് പരുക്കുണ്ട്. കുഞ്ഞുമോൻ (52) , മജേഷ്, മജേഷിന്റെ മകൾ അര്‍ച്ചന (8) എന്നിവരാണ് മരിച്ചത്. മജേഷ് ഓട്ടോ ഡ്രൈവറാണ്. നിയന്ത്രണം വിട്ട കാർ വഴിയരികിൽ നോമ്പുതുറവിഭവങ്ങൾ വിൽക്കുന്ന കട ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കടയിൽ സാധനങ്ങൾ വാങ്ങാൻ വന്നവരാണ് മരിച്ചത്. വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം.

Read Also: വാലന്റൈൻസ് ദിനത്തിൽ പെൺകുട്ടിയെ കാമുകൻ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

മുട്ടം മെട്രോ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. അമിത വേഗതയിലായിരുന്ന കാർ നോമ്പുതുറക്കുള്ള സാധനങ്ങൾ വിൽക്കുന്ന കടയിലേക്കും ശേഷം നിർത്തിയിട്ട ഓട്ടോയിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഭക്ഷണം വാങ്ങാനെത്തിയ കുട്ടിയടക്കം മൂന്ന് പേരാണ് മരിച്ചത്. പരുക്കേറ്റവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം. മെട്രോ സ്റ്റേഷന് സമീപം പരിശോധന നടത്തുന്ന പൊലീസുകാർ ഉടൻ തന്നെ പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു. വാഹനമിടിച്ചതിന്റെ ശക്തിയിൽ ഓട്ടോറിക്ഷ തെറിച്ച് പോയി. ഭക്ഷണം വിറ്റിരുന്ന തട്ടും പൂർണമായി തകർന്നു. മൃതദേഹങ്ങൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൂന്ന് പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി ദൃക്‌സാക്ഷികൾ പറഞ്ഞു.

കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നടന്ന വാഹനാപകടത്തിലും മൂന്ന് പേർ മരിച്ചിരുന്നു. സിനിമാ നടൻ അടക്കം മൂന്ന് യുവാക്കളാണ് കൊല്ലപ്പെട്ടത്.

 

accident, ernakulam, 3 death

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top