‘സംസ്ഥാനത്ത് കൂടുതൽ പരിശോധന കിറ്റുകൾ വാങ്ങും’; ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ പരിശോധന കിറ്റുകൾ വാങ്ങുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. പരിശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞതെന്നും, ജനങ്ങൾ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. ദിശ കോൾ സെന്ററിൽ ഒരു ലക്ഷം കോളുകൾ തികയുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നാട്ടിലെത്തിയാൽ എന്തെല്ലാം കാര്യങ്ങൾ കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കണം എന്നറിയുവാൻ ശ്രീലക്ഷ്മി എന്ന കോളറാണ് ഒരു ലക്ഷം തികയുന്ന കോൾ വിളിച്ചത്. എന്നാൽ, ഫോണെടുത്തത് ആരോഗ്യമന്ത്രി കെകെ ശൈലജ എന്നതറിയാതെ ചോദിച്ചുകൊണ്ടേയിരുന്നു. കൃത്യമായ മറുപടികളും നിർദേശങ്ങളും മന്ത്രി മറുപടിയായി നൽകുകയും ചെയ്തു. അവസാനമാണ് കോൾ എടുത്തത് സാക്ഷാൽ കേരളത്തിന്റെ ആരോഗ്യ മന്ത്രിയാണെന്ന് ശ്രീലക്ഷമി തിരിച്ചറിയുന്നത്.

also read:നോർക്ക വഴി രജിസ്റ്റർ ചെയ്ത എല്ലാവരേയും കൊണ്ടുവരുന്നത് പ്രായോഗികമല്ല: ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൂടുതൽ പരിശോധന കിറ്റുകൾ വാങ്ങുമെന്നും പരിശ്രമത്തിന്റെ ഫലമായാണ് സംസ്ഥാനത്ത് കൊവിഡ് പോസിറ്റീവ് കേസുകൾ കുറഞ്ഞതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
24 മണിക്കൂറും സേവനമനുഷ്ടിക്കുന്ന ദിശയിലെ ജീവനക്കാരെയും അവർക്ക് സഹായം നൽകുന്ന ഡോക്ടർമാരുൾപ്പടെയുള്ളവരെയും മന്ത്രി അഭിനന്ദിക്കുകയും ചെയ്താണ് മന്ത്രി മടങ്ങിയത്.

Story highlights-‘Buy more kits in state’ Minister of Health

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top