ഗ്രീന്‍ സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ എറണാകുളത്ത് വാഹനങ്ങളുടെ നീണ്ട നിര

eranakulam lockdown

ഗ്രീന്‍ സോണ്‍ ഇളവുകള്‍ നടപ്പിലായതോടെ എറണാകുളത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ നിരത്തിലിറങ്ങി. നഗരത്തിലെ പ്രധാന നിരത്തുകളില്‍ മിക്കയിടങ്ങളിലും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ എറണാകുളം മാര്‍ക്കറ്റിലെ കടകള്‍ ഭാഗീകമായി അടപ്പിച്ചു. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചതോടെ എറണാകുളത്ത് തിരക്ക് നിയന്ത്രണാധീതമായി. അളുകള്‍ വാഹനങ്ങളുമായി കൂട്ടത്തോടെ നിരത്തിലിറങ്ങി. ഇതോടെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കൊച്ചി നഗരം ആദ്യമായി ഗതാഗതക്കുരുക്കിലായി.

കലൂര്‍, വൈറ്റില, തേവര, പാലാരിവട്ടം, എംജി റോഡ് തുടങ്ങി പ്രധാന പാതകളിലെല്ലാം വാഹനങ്ങള്‍ നിറഞ്ഞു. ഒറ്റ, ഇരട്ട അക്ക നമ്പര്‍ നിയന്ത്രണം ലംഘിക്കപ്പെട്ടു. മാര്‍ക്കറ്റുകളിലും സാമൂഹിക അകലം പാലിക്കാനാവാത്ത വിധം വന്‍ തിരക്കനുഭവപ്പെട്ടു. തിരക്ക് കടുത്തതോടെ ബ്രോഡ്‌വേയില്‍ നിയന്ത്രിതമായി പൊലീസ് കടകള്‍ അടപ്പിച്ചു.

ജില്ലയിലെ ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ നിന്ന് കലൂര്‍ സൗത്തിനേയും മഞ്ഞള്ളൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിനേയും ഒഴിവാക്കാന്‍ ജില്ല ഭരണകൂടം ദുരന്ത നിവാരണ അതോറിറ്റിക്ക് ശിപാര്‍ശ നല്‍കി. ഇവിടങ്ങളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. എടക്കാട്ട് വയല്‍ പഞ്ചായത്തിലെ 14 ാം വാര്‍ഡാണ് ജില്ലയിലെ ഏക ഹോട്ട്‌സ്‌പോട്ട്.

Story Highlights: coronavirus, Lockdown, Eranakulam,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top