Advertisement

ലോക്ക്ഡൗണ്‍ മൂന്നാംഘട്ടത്തില്‍; രാജ്യത്തെ മരണനിരക്കും പോസിറ്റീവ് കേസുകളും ഇനി നിര്‍ണായകം

May 4, 2020
Google News 1 minute Read
LOCKDOWN INDIA

ലോക്ക്ഡൗണ്‍ മൂന്നാം ഘട്ടത്തിലേക്ക് പ്രവേശിച്ചതോടെ, രാജ്യത്തെ മരണനിരക്കും കൊവിഡ് കേസുകളുടെ നിരക്കും വരും ദിവസങ്ങളില്‍ നിര്‍ണായകമാകും. കഴിഞ്ഞ നാല് ദിവസമായി പോസിറ്റീവ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹാരാഷ്ട്ര അടക്കം ആറ് സംസ്ഥാനങ്ങള്‍ക്ക് പുറമേ ഉത്തര്‍പ്രദേശിലും കൊവിഡ് വ്യാപിക്കുകയാണ്. ത്രിപുരയില്‍ 12 ബിഎസ്എഫ് ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 40,263 പേര്‍ക്ക് കൊവിഡ് ബാധിച്ചു. ആകെ മരണം 1306 ആയി.

ഗുജറാത്തില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 24 മണിക്കൂറിനിടെ 374 പോസിറ്റീവ് കേസുകളും 28 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ അഹമ്മദാബാദിലാണ് 274 കേസുകളും 23 മരണവും. ഗുജറാത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5428 ഉം മരണം 290ഉം ആയി. ഡല്‍ഹിയില്‍ കൊവിഡ് ബാധിതര്‍ 4500 കടന്നു. ഒടുവിലായി 427 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആകെ കൊവിഡ് ബാധിതര്‍ 4549 ആണ്.

രാജസ്ഥാനില്‍ 2,886 പേര്‍ക്കും കര്‍ണാടകയില്‍ 614 പേര്‍ക്കും ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ യുപിയിലെ ആഗ്ര, മീററ്റ്, സഹാറന്‍പുര്‍ എന്നിവിടങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായി. മധ്യപ്രദേശില്‍ 49 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചതോടെ ആകെ രോഗികള്‍ 2837 ആയി. ഛത്തീസ്ഗഡില്‍ മടങ്ങിയെത്തിയ 14 അതിഥി തൊഴിലാളികള്‍ക്ക് കൊവിഡ് കണ്ടെത്തി. തമിഴ്‌നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു.

Story Highlights: coronavirus, Lockdown,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here