മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമില്ല

no need of covid negative certificate for inter state travel

അന്യ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. അന്തർസംസ്ഥാന യാത്രകളുടെ ഏകോപന ചുമതലയുള്ള പ്രിൻസിപ്പൽ സെക്രട്ടറി ബിശ്വനാഥ് സിൻഹയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരമൊരു സർട്ടിഫിക്കറ്റ് വേണമെന്ന് കേരളം ഒരിടത്തും ആവശ്യപ്പെട്ടിട്ടില്ലെന്നും മറ്റു രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കാണ് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

മറ്റ് നിയന്ത്രണങ്ങൾ ഇങ്ങനെ :

ഒരു ദിവസം നിശ്ചിത ആളുകളെ മാത്രമേ കടത്തി വിടുകയുള്ളു

രാവിലെ എട്ട് മണിക്കും 11 ന് മണിക്കും ഇടയിൽ മാത്രമേ പ്രവേശനം പാടുള്ളു

അതിർത്തി കടന്നെത്താൻ സ്വന്തം വാഹനത്തിൽ വരാം

കേന്ദ്രം അനുവദിച്ചാൽ അന്തർസംസ്ഥാന ബസ് സർവീസ് അനുവദിക്കും

ബസിൽ സാമൂഹിക അകലം നിർബന്ധമാണ്

എസി പാടില്ല, മാസ്‌ക് നിർബന്ധം

Read Also : ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് എത്തിക്കൽ; ആലപ്പുഴയിൽ ട്രെയിൻ പുനഃക്രമീകരിച്ചു; കോഴിക്കോടും മലപ്പുറത്തും ട്രെയിൻ റദ്ദാക്കി

അതിർത്തിയിൽ വേണ്ടത് :

പൊലീസിനേയും മെഡിക്കൽ സംഘത്തേയും നിയോഗിക്കണം

വാഹനങ്ങൾ ഫയർഫോഴ്‌സ് അണുമുക്തമാക്കണം

വരുന്നവരെ നിരീക്ഷിക്കാൻ ജില്ലാ തലത്തിൽ പ്രത്യേക സംഘം

Story Highlights- no need of covid negative certificate for inter state travel

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top