ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് എത്താന്‍ 30,000 പേര്‍ക്ക് അനുമതി

chief secretary tom jose

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരാന്‍ ഇതുവരെ 30,000 പേര്‍ക്ക് അനുമതി നല്‍കിയതായി ചീഫ് സെക്രട്ടറി ടോം ജോസ്. എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരം മുതല്‍ ഇലക്ട്രോണിക് പാസ് അനുവദിച്ചിട്ടുണ്ട്. ആ പാസില്‍ വരേണ്ട സമയവും എവിടെയാണ് എത്തേണ്ടതെന്നുമുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ചിഫ് സെക്രട്ടറി പറഞ്ഞു.

അതേസമയം, ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി. കളയിക്കാവിളയിലെ ഇഞ്ചിവിള ചെക്ക്‌പോസ്റ്റിലാണ് ആദ്യ സംഘം എത്തിയത്. നാഗര്‍കോവില്‍ നിന്നാണ് മലയാളികള്‍ എത്തിയത്. പരിശോധനയില്‍ രോഗലക്ഷണമില്ലെന്ന് വ്യക്തമായാല്‍ ഇവരെ വീടുകളിലേക്ക് വിട്ടയക്കും. വീടുകളില്‍ ഇവര്‍ 14 ദിവസം നിരീക്ഷണത്തില്‍ തുടരണം.

നാഗര്‍കോവിലില്‍ കുടുങ്ങിയ തൃശൂര്‍ സ്വദേശികളായ രണ്ടുപേരാണ് നിലവില്‍ കളയിക്കാവിളയില്‍ എത്തിയിരിക്കുന്നത്. ആറ് പ്രവേശന കവാടത്തിലൂടെയാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ പ്രവേശിപ്പിക്കുക. തിരുവനന്തപുരത്ത് കളയിക്കാവിളയിലെ ഇഞ്ചിവിള, കൊല്ലം – ആര്യങ്കാവ്, ഇടുക്കി – കുമളി, പാലക്കാട് – വാളയാര്‍, വയനാട് – മുത്തങ്ങ, കാസര്‍ഗോഡ് – മഞ്ചേശ്വരം തുടങ്ങി ആറ് പ്രധാന അതിര്‍ത്തികളിലൂടെയാണ് ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ എത്തിക്കുക.

Story Highlights: coronavirus, Lockdown,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Top