ഓട്ടോറിക്ഷകൾക്ക് സർവീസ് നടത്താൻ അനുമതി വേണമെന്ന് ആവശ്യം

ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഓട്ടോറിക്ഷകൾക്ക് നിയന്ത്രണ വിധേയമായി സർവീസ് നടത്തുന്നതിനുള്ള അനുമതി നൽകാൻ സർക്കാർ നടപടി ആവശ്യപ്പെട്ട് എറണാകുളം ജില്ലാ ഓട്ടോറിക്ഷാ ഡ്രൈവേഴ്‌സ് യൂണിയൻ (എഐടിയുസി). മുഖ്യമന്ത്രിയോടാണ് സംഘടന ഇക്കാര്യം നിവേദനത്തിലൂടെ ആവശ്യപ്പെട്ടത്.

ഓൺലൈൻ ടാക്‌സികൾക്കും സ്വകാര്യ വാഹനങ്ങൾക്കും സർവീസ് നടത്തുന്നതിന് അനുമതി നൽകിയ സാഹചര്യത്തിൽ അതേ മാനദണ്ഡത്തിൽ ഓട്ടോറിക്ഷകൾക്കും സർവീസ് നടത്താനുള്ള അനുമതി പരിഗണിക്കേണ്ടതാണ്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ ഓട്ടമില്ലാതെ ദുരിതത്തിലായ ലക്ഷക്കണക്കിന് പേരാണ് ഈ മേഖലയെ ആശ്രയിച്ചു കഴിഞ്ഞു പോരുന്നത്. മോട്ടോർ തൊഴിലാളി ക്ഷേമനിധി വഴി പ്രഖ്യാപിച്ച സാമ്പത്തിക സഹായം നാമമാത്രമായ തൊഴിലാളികൾക്കാണ് ലഭിച്ചിട്ടുള്ളതെന്നും സംഘടന പറയുന്നു.

also read:ലോക്ക് ഡൗൺ ലംഘനം; ഡീൻ കുര്യാക്കോസ് എംപി ഉൾപ്പടെ 15 പേർക്കെതിരെ കേസ്

സർക്കാർ നൽകിയ സൗജന്യ റേഷനും കിറ്റുകളും മാത്രമാണ് ഏക ആശ്വാസമായത്. അതിനാൽ ഓട്ടോറിക്ഷാ തൊഴിലാളികളുടെയും കുടുംബങ്ങളുടെയും ദുരിതമകറ്റാൻ സർക്കാർ ഈ വിഷയത്തിൽ അനുകൂല നടപടി എടുക്കണമെന്ന് യൂണിയൻ ജില്ലാ പ്രസിഡൻറ് കെ എൻ ഗോപി, ജില്ലാ സെക്രട്ടറി ബിനു വർഗീസ് എന്നിവർ നിവേദനത്തിലൂടെ ആവശ്യമറിയിച്ചു.

Story highlights- restart auto service, cm

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top