എറണാകുളം ജില്ലയിൽ കലൂർ സൗത്ത്, മഞ്ഞളളൂർ ഒന്നാം വാർഡ് പ്രദേശങ്ങളിൽ ഇളവുകൾക്ക് ശുപാർശ

s,suhas

എറണാകുളം ജില്ലയിൽ എടക്കാട്ടുവയൽ പഞ്ചായത്തിൽ ഹോട്‌സ്‌പോട്ട് പട്ടികയിൽ ഇടം പിടിച്ച 14-ാം വാർഡിൽ സർക്കാർ നിർദേശപ്രകാരമുള്ള ഇളവുകൾ നിലവിൽ വന്നതായി ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. കൊവിഡ് രോഗബാധിതന്റെ പ്രൈമറി, സെക്കണ്ടറി കോൺടാക്ടുകൾ ഉള്ള സ്ഥലമായതിനാലാണ് ഈ വാർഡിനെ ഹോട്‌സ്‌പോട് പട്ടികയിൽ ഉൾപ്പെടുത്തിയത്.

അതേസമയം, കൊവിഡ് രോഗബാധിതനായി പാലക്കാട് ചികിത്സയിൽ കഴിയുന്ന വ്യക്തിയുടെ സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന മഞ്ഞള്ളൂരിലെ 87 പേരിൽ പ്രൈമറി കോൺടാക്ടുകളായ 15 പേരുടെ സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റീവാണ്. ഇതേത്തുടർന്ന് 87 പേരെയും ക്വാറന്റീനിൽ നിന്നും ഏപ്രിൽ 29ന് ഒഴിവാക്കിയതായി കളക്ടർക്ക് ആരോഗ്യവകുപ്പ് റിപ്പോർട്ട് നൽകി. ഈ സാഹചര്യത്തിൽ മഞ്ഞള്ളൂരിനെ ഹോട്‌സ്‌പോട് പട്ടികയിൽ നിന്നും ഒഴിവാക്കാവുന്നതാണെന്ന് കളക്ടർ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിക്ക് ശുപാർശ നൽകി.

കൊച്ചി കോർപറേഷനിലെ 65-ാം ഡിവിഷനിലുൾപ്പെട്ട കലൂർ സൗത്ത് നിവാസിയായ കൊവിഡ് രോഗി രോഗം ഭേദമായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. ഇദ്ദേഹത്തിന്റെ കോൺടാക്ടുകളും ക്വാറന്റീനിൽ നിന്നും വിടുതൽ നേടി. ഇവരുടെ പരിശോധനാ ഫലങ്ങളും നെഗറ്റീവാണ്. ഈ സാഹചര്യത്തിൽ കലൂർ സൗത്തിനെയും ഹോട് സ്‌പോട് പട്ടികയിൽ നിന്നും ഒഴിവാക്കാൻ കളക്ടർ ശുപാർശ ചെയ്തു.

Story highlight: Recommended for lock lown concessions in Ernakulam District, Kaloor South and Manjullur 1st Ward

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top