Advertisement

യൂബർ സർവീസ് പുനരാരംഭിച്ചു; എവിടെയെല്ലാം ലഭ്യമാകും ? മാനദണ്ഡങ്ങൾ എന്തൊക്കെ ?

May 4, 2020
Google News 2 minutes Read
uber services restarted in green orange zones

രാജ്യത്ത് ഓൺലൈൻ ടാക്‌സി സേവനമായ യൂബർ സർവീസ് പുനരാരംഭിച്ചു. മാർച്ച് 25ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ സർവീസ് നിർത്തിവച്ച സ്ഥാപനം മെയ് 4 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

പച്ച, ഓറഞ്ച് സോണുകളിൽ മാത്രമേ യൂബർ സർവീസ് നടത്തുകയുള്ളു. ഇതോടെ മാനദണ്ഡങ്ങൾ പാലിച്ച് ഗ്രീൻ സോണായ കൊച്ചിയിൽ യൂബർ ഓടിത്തുടങ്ങും. ഗ്രീൻ സോണിൽപ്പെട്ട കട്ടക്ക്, ജംഷഡ്പൂർ, ദമൻ, സിൽവാസ, ഗുവാഹത്തി എന്നിവിടെയും യൂബർ സേവനം ലഭ്യമാകും. അമൃത്സർ, ഹൂബ്ലി, പഞ്ച്കുല, ഉദയ്പൂർ, അസൻസോൾ, വാപി, ഡെഹ്രാഡൂൺ, മംഗലാപുരം. രാജ്‌കോട്ട്, ഗുരുഗ്രാം എന്നിവയാണ് യൂബർ സേവനം ലഭ്യമാകുന്ന ഓറഞ്ച് സോണിൽപ്പെട്ട പ്രദേശങ്ങൾ.

കേന്ദ്രസർക്കാർ മാനദണ്ഡങ്ങൾ പ്രകാരമായിരിക്കും യൂബർ സർവീസ് നടത്തുക :

*യാത്രക്കാർ യൂബറിൽ കയറുന്നതിന് മുമ്പും ശേഷവും കൈ നന്നായി വൃത്തിയാക്കണം

*യാത്ര ചെയ്യുന്നവർ നിർബന്ധമായും ഫെയ്‌സ് മാസ്‌ക്ക് ഉപയോഗിച്ചിരിക്കണം

*ക്യാഷ് പേയ്‌മെന്റിന് പകരം ഡിജിറ്റൽ പേയ്‌മെന്റിനാകും മുൻഗണന നൽകുക.

Read Also : കൊവിഡ്: സംസ്ഥാനത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സൗജന്യ യാത്രയൊരുക്കി യൂബർ

നേരത്തെ കേരളത്തിൽ ആരോഗ്യ പ്രവർത്തകർക്കായി യൂബർ സൗജന്യ യാത്രയൊരുക്കുമെന്ന് അറിയിച്ചിരുന്നു.
സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ഈ സൗജന്യ സേവന പരിപാടി. ആഗോളതലത്തിലുള്ള യൂബറിന്റെ ഒരുകോടി സൗജന്യ റൈഡ് പരിപാടിയുടെ ഭാഗമാണിത്.

യൂബർ മെഡിക് 16 നഗരങ്ങളിലെ 30 ആശുപത്രികളിലെ ആരോഗ്യ പ്രവർത്തകരുടെ സൗജന്യ യാത്രയ്ക്ക് സഹായിക്കും. ഒരുകോടി സൗജന്യ യാത്രകളും ഭക്ഷണ വിതരണ പരിപാടിയുമാണ് ആഗോളതലത്തിൽ യൂബർ സിഇഒ ദാര ഖൊസ്രോഷാഹി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. കൊവിഡ് വൈറസ് പടരുന്നത് തടയാനുള്ള പോരാട്ടത്തിൽ കേരള സർക്കാർ മുന്നിട്ടു നിൽക്കുകയാണെന്നും വെല്ലുവിളിയുടെ ഈ ഘട്ടത്തിൽ പിന്തുണ നൽകുന്നതിൽ അഭിമാനമുണ്ടെന്നും യൂബർ ഇന്ത്യ ദക്ഷിണേഷ്യ ഓപ്പറേഷൻസ് ഡയറക്ടർ പ്രഭ്ജീത് സിങ് പറഞ്ഞു.

Story Highlights- uber services restarted in green orange zones

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here