കൊവിഡ് പ്രതിരോധം ; സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ താത്കാലികമായി നിയമിക്കുമെന്ന് മുഖ്യമന്ത്രി

കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്താന്‍ സംസ്ഥാനത്ത് 980 ഡോക്ടര്‍മാരെ മൂന്ന് മാസക്കാലയളവിലേക്ക് നിയമിക്കും മുഖ്യമന്ത്രി പിണറായി വിജയന്. കേരളത്തിന് പുറത്തുള്ള മലയാളികള്‍ മടങ്ങിയെത്തുന്നതിന് മുന്‍പ് ചികിത്സാരംഗം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കാലം കൂടിയാകുമ്പോള്‍ നിരവധി പേര്‍ക്ക് ഒരേ സമയം ചികിത്സ നല്‍കേണ്ട സാഹചര്യം പോലുമുണ്ടായേക്കാം. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും കൂടുതല്‍ ശ്രദ്ധ വേണ്ടതുണ്ട്. അതിന് ആശുപത്രികളെ ശക്തിപ്പെടുത്താനാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താത്കാലിക നിയമനം നടത്തുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
Story Highlights: covid19, 980 doctors recruited temporarily in state
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.