രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത് 195 പേര്‍

CORONA INDIA

രാജ്യത്ത് കൊറോണ ആശങ്കയേറുന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത് 195 പേരാണ്. 24 മണിക്കൂറിനിടെ 3900 കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തശേഷം ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More: കൊവിഡിന് പിന്നാലെ അസമിൽ പിടിമുറുക്കി ആഫ്രിക്കൻ പന്നി പനി; വൈറസ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത് ഇതാദ്യം

രാജ്യത്താകെ കൊവിഡ് ബാധിച്ചത് 46,433 പേര്‍ക്കാണ്. 12727 പേര്‍ക്ക് രോഗം ഭേദമായി. രാജ്യത്താകെ ഇതുവരെ മരിച്ചത് 1568 പേരാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് മെയ് പകുതിയോടെ കൊവിഡ് രോഗികളുടെ എണ്ണത്തിലും മരണനിരക്കിലും വര്‍ധനവ് ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് നേരത്തെതന്നെ നീതി ആയോഗും ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു.

രാജ്യത്ത് ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം അതീവ രൂക്ഷമാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍, തമിഴ്‌നാട്, മധ്യപ്രദേശ് എന്നിങ്ങനെയാണ് രോഗവ്യാപനം കൂടുതലുള്ളത്. ഗുജറാത്തില്‍ 24 മണിക്കൂറിനിടെ 376 പോസിറ്റീവ് കേസുകളും 29 മരണവുമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Story Highlights: coronavirus, india, Covid 19,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top