പത്താം ക്ലാസുകാരന്റെ കൊലപാതകം; പിടിയിലായവരിൽനിന്ന് പുതിയ അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും

koduman murder

പത്തനംതിട്ട കൊടുമണ്ണിൽ പത്താം ക്ലാസുകാരൻ കൊല്ലപ്പെട്ട സംഭവത്തിൽ പിടിയിലായവരിൽനിന്ന് പുതിയ അന്വേഷണസംഘം വിവരങ്ങൾ ശേഖരിക്കും. ഇത് സംബന്ധിച്ച അപേക്ഷ പത്തനംതിട്ട ജുവനൈൽ കോടതിയിൽ സമർപ്പിക്കുമെന്ന് അന്വേഷണസംഘത്തലവൻ അടൂർ ഡിവൈ.എസ്.പി. ജവഹർ ജനാർദ് പറഞ്ഞു.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായവരെ കൊല്ലം ജുവനൈൽ നിരീക്ഷണകേന്ദ്രത്തിലാണ് പാർപ്പിച്ചിരിക്കുന്നത്. അവരിൽനിന്ന് മുൻ കൊടുമൺ സിഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടാനാണ് പുതിയ അന്വേഷണ സംഘത്തിന്റെ തീരുമാനം.

also read:പ്രവാസികള്‍ക്കായി കൊവിഡ് കെയര്‍ സെന്ററുകള്‍ സജ്ജം: പത്തനംതിട്ട ജില്ലാ കളക്ടര്‍

മരിച്ച അഖിലും പിടിയിലായവരും സംഭവദിവസം ഒരുമിച്ച് യാത്രചെയ്തതിന്റെ ഒരു സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. മാത്രമല്ല, പിടിയിലായ രണ്ടു കുട്ടികളിൽ ഒരാളിന്റെ വീടിനടുത്തുള്ള മറ്റൊരു വീട്ടിലെ സിസിടിവിയിൽ നിന്ന് മൂന്ന് പേരുടെയും ദൃശ്യങ്ങളും ലഭിച്ചു. സിസിടിവി ഹാർഡ് ഡിസ്‌കുകൾ കൂടുതൽ പരിശോധനയ്ക്കായി സി.ഡാക്കിന് കൈമാറിയതായി ഡിവൈഎസ്പി അറിയിച്ചു. ഇതിനു പുറമേ കൊല്ലപ്പെട്ട അഖിലിന്റെ അന്നേ ദിവസത്തെ സഞ്ചാരപാതയും പൊലീസ് തയാറാക്കി വരികയാണ്.

Story highlights-koduman akhil murder; New investigative team will collect information from the arrested students

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top