കൊവിഡ് കാലത്തിനുശേഷമുള്ള പൊലീസ് നടപടിക്രമങ്ങളില്‍ മാറ്റം വരുത്തുമെന്ന് ഡിജിപി

DGP LOKNATH BEHRA

കൊവിഡ് കാലത്തിനുശേഷമുളള പൊലീസിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വിവിധ നടപടിക്രമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടി സ്വീകരിക്കും. ഓഫീസ് മാനേജ്‌മെന്റ്, കുറ്റവാളികളുടെ അറസ്റ്റ്, വാഹനപരിശോധന, പൊലീസ് സ്റ്റേഷനുകളിലെ സന്ദര്‍ശനം എന്നിവയുമായി ബന്ധപ്പെട്ട എസ്ഒപിയില്‍ (സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജര്‍) ആവശ്യമായ മാറ്റം വരുത്താനാണ് തീരുമാനമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

പൊലീസ് ആസ്ഥാനത്തെ എഡിജിപി അധ്യക്ഷനായുളള സമിതിക്കാണ് നടപടിക്രമങ്ങളിലെ മാറ്റം ശുപാര്‍ശ ചെയ്യാനുളള ചുമതല. ഭരണവിഭാഗം ഐജി, പൊലീസ് ആസ്ഥാനം, ബറ്റാലിയന്‍, തിരുവനന്തപുരം റേഞ്ച് ഡിഐജിമാര്‍, പൊലീസ് ആസ്ഥാനത്തെ എസ്പി, ഐസിറ്റി വിഭാഗം എസ്പി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

 

Story Highlights- police procedures will be changed  for post-covid periode- DGP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top